city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷി വകുപ്പിലെ ഒഴിവുകള്‍ നികത്തണം; വിള സംരക്ഷിക്കാന്‍ പദ്ധതി വേണം

കൃഷി വകുപ്പിലെ ഒഴിവുകള്‍ നികത്തണം; വിള സംരക്ഷിക്കാന്‍ പദ്ധതി വേണം
കാസര്‍കോട്: കൃഷി വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിന് സത്വര നടപടിയുണ്ടാവണമെന്ന് പുതുതായി രൂപീകരിച്ച ജില്ലാ കാര്‍ഷിക വികസന സമിതിയുടെ പ്രഥമ യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാര്‍ഷിക പ്രധാനമായ പല പഞ്ചായത്തുകളിലും കൃഷിവകുപ്പിലെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൃഷി ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് മാരുടെയും വെറ്ററിനെറി ഡോക്ടര്‍മാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത തദ്ദേശസ്ഥാപന പ്രതിനിധികളും കാര്‍ഷിക സംഘടനാ ഭാരവാഹികളും ആവശ്യപ്പെട്ടു.

കാട്ടുമൃഗങ്ങള്‍ വിള നശിപ്പിക്കുന്നത് തടയാന്‍ സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കണമെന്നതാണ് യോഗത്തിലുയര്‍ന്ന മറ്റൊരാവശ്യം. ആന, കുരങ്ങ്, കാട്ടു പന്നി തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം മൂലം കനത്ത വിള നാശം സംഭവിക്കുന്നു. ഒരു തവണ നഷ്ട പരിഹാരം നല്‍കിയതുകൊണ്ടു മാത്രം പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തണം, മെതിയെന്ത്രവും നടീല്‍ യന്ത്രവുമുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കണം. കേര കൃഷിക്കായുള്ള ക്ലസ്റ്ററുകള്‍ അനുവദിക്കുമ്പോള്‍ മലയോര മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണം. ജൈവജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വളത്തിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷി വകുപ്പിന്റെ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള ഉപകരണമായി ജില്ലാ കാര്‍ഷിക വികസന സമിതിയെ ഉപയോഗിക്കണമെന്നും അഭിപ്രായമുണ്ടായി. ക്ഷീര സംഘങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കൃഷി, മൃഗ സംരക്ഷണം, ക്ഷീര-മത്സ്യ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു. സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി, കേരശ്രീ തെങ്ങ് കൃഷി വികസനം, ഫാമുകളുടെ വികസനം, കുരുമുളക് കൃഷി വികസനം തുടങ്ങിയ പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പിലാക്കുന്നത്. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പോരായ്മ അഗ്രോ സര്‍വ്വീസ് സെന്റര്‍ സ്ഥാപിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശിവപ്രസാദ് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷയായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, എഡിഎം എച്ച്.ദിനേശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Agriculture Department, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia