city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സമഗ്ര വികസനം ലക്ഷ്യം'; ഉദുമ ഗ്രാമപഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; കുടുംബാരോഗ്യ കേന്ദ്രത്തിന് സ്ഥലം വാങ്ങും; ടൂറിസ്റ്റ് സർക്യുട് രൂപീകരിക്കും; സംസ്ഥാന പാത ഹരിതാഭമാക്കും

പാലക്കുന്ന്: (www.kasargodvartha.com 24.03.2022) സമഗ്ര വികസനം ലക്ഷ്യമിട്ട് ഉദുമ ഗ്രാമ പഞ്ചായതിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഭാവിയിലെ വെല്ലുവിളികളും സാധ്യതകളും അടുത്തറിയാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ പറഞ്ഞു. 28,82,97,000 രൂപ വരവും 27, 67,55,300 രൂപ ചെലവും 1,15,41,700 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
                   
'സമഗ്ര വികസനം ലക്ഷ്യം'; ഉദുമ ഗ്രാമപഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; കുടുംബാരോഗ്യ കേന്ദ്രത്തിന് സ്ഥലം വാങ്ങും; ടൂറിസ്റ്റ് സർക്യുട് രൂപീകരിക്കും; സംസ്ഥാന പാത ഹരിതാഭമാക്കും

കാർഷികം, ഗതാഗതം, ടൂറിസം, മീൻ പിടുത്ത മേഖകൾക്ക് ഉണർവ് നൽകാൻ പര്യാപ്തമായ നിർദേശങ്ങൾക്ക് പുറമെ പരിസ്ഥിതി, ജൈവ വൈവിധ്യ സംരക്ഷണങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകൾ, നീർത്തടങ്ങൾ, കിണർ റീചാർജിങ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതം വകയിരുത്തി. മാലിന്യമുക്ത പഞ്ചായതായി നിലനിർത്താൻ സർകാർ സഹായത്തോടെ പദ്ധതി ആവിഷ്ക്കരിക്കും. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി സ്ഥലം വാങ്ങാനും സംസ്ഥാന പാത ഹരിതാഭമാക്കാനും 10 ലക്ഷം രൂപ വീതം നീക്കിവെച്ചിട്ടുണ്ട്.

ടൂറിസം മേഖലയിൽ ബേക്കൽ അഴിമുഖം മുതൽ നൂമ്പിൽ പുഴവരെയുള്ള പ്രദേശങ്ങളെ ഉൾപെടുത്തി ടൂറിസ്റ്റ് സർക്യുട് രൂപീകരിക്കും. വിവിധ മേഖലകൾക്കായി വകയിരുത്തിയ തുക: കാർഷികം - 1.03 കോടി, ആരോഗ്യം - ഒരു കോടി, ഭവന നിർമാണം-2.60 കോടി, കുടിവെള്ളം, ശുചിത്വം-1.20 കോടി, പട്ടിക ജാതി പട്ടിക വർഗക്ഷേമം -40 ലക്ഷം, റോഡ് - 1.60 കോടി, വിദ്യാഭ്യാസം - 60 ലക്ഷം, മീൻ മേഖല -20 ലക്ഷം, ശാരീരിക, മാനസിക വൈകല്യ വെല്ലുവിളി - 27 ലക്ഷം, വനിത, ശിശുക്ഷേമം- 31 ലക്ഷം, വയോജന ക്ഷേമം- 15 ലക്ഷം, അഗതി ക്ഷേമം -20 ലക്ഷം, കായിക, യുവജനക്ഷേമം - 6.20 ലക്ഷം, കലാസാംസ്‌കാരികം- 5.50 ലക്ഷം, ടൂറിസം - മൂന്ന് ലക്ഷം രൂപ.

പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. സെക്രടറി കെ നാരായണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കുമാരൻ നായർ, മുൻ പ്രസിഡന്റ് കെ എ മുഹമ്മദാലി, മുൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രഭാകരൻ തെക്കേക്കര, കെ സന്തോഷ്‌ കുമാർ, സിഡി എസ്. ചെയർപേഴ്സൻ സനൂജ, പാറയിൽ അബൂബകർ എന്നിവർ പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Budget, Uduma, Panchayath, Palakunnu, Tourism, President, Agriculture, Farming, Uduma Grama Panchayat, Budget of Uduma Grama Panchayat presented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia