city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2022-23 വർഷത്തെ കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ

കാസർകോട്: (www.kasargodvartha.com 24.03.2022) ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ്. 13,31,07,427 രൂപ വരുമാനവും 13,63,68,500 രൂപ ചെലവും 38,05,279 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ വൈസ് പ്രസിഡന്റ് പി എ അശ്റഫലി അവതരിപ്പിച്ചത്. പ്രസിഡന്റ് സി എ സൈമ അധ്യക്ഷത വഹിച്ചു. തരിശിടങ്ങൾ കാർഷിക യോഗ്യമാക്കുന്നതിനും കാർഷിക മേഖലയിൽ ആധുനിക രീതി അവലംബിക്കുന്നതിനും ജലസംരക്ഷണത്തിനുമായി 80 ലക്ഷം രൂപ വകയിരുത്തി. നെൽകൃഷിക്കും അനുബന്ധമേഖലയ്ക്കും 25 ലക്ഷം രൂപയും, പഴം, പച്ചക്കറി എന്നിവയ്ക്കും അനുബന്ധ മേഖലയ്ക്കുമായി 20 ലക്ഷം രൂപയും ക്ഷീരോൽപാദനവും സംഭരണത്തിനും 10 ലക്ഷം രൂപ നീക്കിവെച്ചു. ആകെ ഒന്നര കോടി രൂപ ഉല്പാദന മേഖലയിൽ വകയിരുത്തി.
                         
2022-23 വർഷത്തെ കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് ഊന്നൽ

എല്ലായിടത്തും കുടിവെള്ളത്തിൻറെ പൊതുവിതരണം ഉറപ്പാക്കുന്നതിന് ഒരു കോടി വകയിരുത്തി. ഭവന രഹിതർക്കുള്ള ലൈഫ്, പിഎംഎവൈ എന്നീ പദ്ധതികളിൽ ഉൾപെടുത്തുന്നതിന് മൂന്ന് കോടി രൂപ നീക്കിവെച്ചു. പകർചവ്യാധി നിയന്ത്രിക്കുന്നതിനും സി എച് സി, പി എച് സി എന്നിവയുടെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അത്യാഹിത മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി പോഷകാഹാര അപര്യാപ്തത പരിഹരിക്കുന്നതിനും 81 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു. ശുചിത്വമിഷന്റെ സഹായത്തോടെ മാലിന്യ നിർമാർജനത്തിന് 75 ലക്ഷം രൂപയും വകയിരുത്തി.



എസ് സി / എസ് ടി വിഭാഗം വിദ്യാർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 81.50 ലക്ഷം രൂപയും അറുപത് വയസ് കഴിഞ്ഞ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും 20 ലക്ഷം രൂപയു ബജറ്റിൽ പ്രഖ്യാപിച്ചു. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ജീവനോപാധിക്കും സാമൂഹ്യ സുരക്ഷയ്ക്കുമായി 28 ലക്ഷം രൂപയും യുവജന ക്ഷേമ പ്രവർത്തനത്തിനും കലാ സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അനൗപചാരിക വിദ്യാഭ്യാസം അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 13 ലക്ഷം രൂപയും വകയിരുത്തി. പൊതു കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, പൊതു ഇടങ്ങളിലെ വൈദ്യുതീകരണം എന്നിങ്ങനെ പശ്ചാത്തലമേഖലയുടെ വികസനത്തിനായി മൂന്ന്‌ കോടി പത്ത്‌ ലക്ഷം രൂപ വകയിരുത്തി.

തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ 513047 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും 14.93 കോടി രൂപയുടെ അവിദഗ്ധ വേതനവും മെറ്റീരിയൽ കോസ്റ്റായി 9.95 കോടി രൂപയും രൂപയും അടക്കം ആകെ 24,88,27,800 രൂപ മാറ്റിവെച്ചു.

എംപി യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പെടുത്തി 12 മിനി മാസ്റ്റ്‌ തെരുവ് വിളക്കുകൾ അഞ്ച്

ഹൈമാസ്റ്റ്‌ ലൈറ്റുകൾ ക്കായി 61,92,392 രൂപയുടെ പ്രവൃത്തികളും എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പെടുത്തി മൂന്ന് പ്രവൃത്തികളും 2022-23 കാലയളവില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളാണ്‌.

Keywords: News, Kerala, Kasaragod, Top-Headlines, Video, Budget, Panchayath, President, Agriculture, Water, MP, Budget for the year 2022-23, Kasaragod Block Panchayat, Budget for the year 2022-23 of Kasaragod Block Panchayat presented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia