city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | 16,914,6720 രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ; അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണമായി പ്രവർത്തനക്ഷമമാക്കും, കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് താത്കാലികമായി അടച്ചിടും; ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തും; മാന്തോപ്പ് ചരിത്രനഗരിയാക്കി മാറ്റും; ഓടോറിക്ഷകൾക്ക് നഗരസഭ തല രജിസ്ട്രഷൻ

കാഞ്ഞങ്ങാട്: (www.kasargodvartha.com) വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും കൃഷിക്കും മുൻഗണന നൽകി 16,914,6720 രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ. മുൻ നീക്കിയിരിപ്പ് ഉൾപെടെ 949875120 രൂപ വരവും 763398100 രൂപ ചിലവും 186537020 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ പുതുക്കിയ ബജറ്റും മുൻ നീക്കിയിരിപ്പ് ഉൾപ്പെടെ 854161220 രൂപ വരവും 685014500 രൂപ ചിലവും 169146720 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ മതിപ്പ് ബജറ്റുമാണ് വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല അവതരിപ്പിച്ചത്. അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണമായ തോതിൽ പ്രവർത്തനക്ഷമമാകുന്നതിന് കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് താൽക്കാലികമായി അടച്ചിടുമെന്ന് ബജറ്റിൽ വ്യക്തമാക്കി.
            
Budget | 16,914,6720 രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ; അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണമായി പ്രവർത്തനക്ഷമമാക്കും, കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് താത്കാലികമായി അടച്ചിടും; ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തും; മാന്തോപ്പ് ചരിത്രനഗരിയാക്കി മാറ്റും; ഓടോറിക്ഷകൾക്ക് നഗരസഭ തല രജിസ്ട്രഷൻ

ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലേക്ക് നിലവിലുള്ള ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തും. ഫ്രണ്ട് ഓഫീസ് സംവിധാനത്തിനകത്ത് കുടുംബശ്രീയിൽ കഴിവും പ്രാപ്തിയുമുള്ള വളണ്ടിയർമാരെ കണ്ടെത്തി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കും. നഗരസഭയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്കു പുറമേ സർക്കാർ നൽകുന്ന ഇ ഗവേർണൻസ് സർടിഫികറ്റുകൾ കൂടി ഫ്രണ്ട് ഓഫീസിൽ നിന്ന് നൽകും.

ജനന മരണ വിവാഹ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണ അപേക്ഷകൾ, ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങൾ, കെട്ടിടങ്ങളുടെ കാലപ്പഴക്ക നിർണയ സാക്ഷ്യപത്രം, വ്യാപാര ലൈസൻസുകൾ എന്നിവ ഓൺലൈൻ സംവിധാനത്തോടെ നടപ്പിലാക്കു. നഗരസഭ കാര്യാലയത്തിൽ സോളാർ സിസ്റ്റം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. നഗരസഭയിൽ ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം കൊണ്ടുവവരും. നെൽ കർഷകർക്ക് കൂലി ചിലവ്, തെങ്ങിന് ജൈവവളം, കർഷകർക്ക് നടീൽ വസ്തുക്കളുടെ വിതരണം, കാർഷിക കർമ സേനക്ക് ട്രാക്റ്റർ, സമഗ്ര പച്ചക്കറി വികസനം, വിദ്യാലയങ്ങളിലേക്ക് കാർഷികോപകരണങ്ങൾ വിതരണം ചെയ്യൽ എന്നി പദ്ധതികൾ നടപ്പിലാക്കും.

ക്ഷീരകർഷകർക്ക് പാലുൽപാദനം കണക്കാക്കി സബ്സിഡി വിതരണം, കറവ പശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റവിതരണം, വനിതകൾക്ക് മുട്ടക്കോഴി വിതരണം, മൃഗാശുപത്രിയില്‍ പുതുതായി ആരംഭിച്ച മൊബൈൽ വെറ്റിനറി യൂണിറ്റിന് ഷെഡ് നിർമാണം, മൃഗാശുപത്രിയില്‍ ആവശ്യമായ മരുന്ന് ഉപകരണങ്ങൾ വാങ്ങൽ, ക്ഷീര കർഷകർക്ക് കറവയന്ത്രം വിതരണം, ക്ഷീര കർഷകർക്ക് വിര മരുന്ന് ധാതു ലവണങ്ങൾ നൽകൽ, പുതുക്കൈ സബ് സെന്റര്‍ ഇലക്ട്രിഫികേഷൻ, തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് ഷെൽടർ ഹോം, വളർത്ത് നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും രണ്ടാം ഘട്ട വാക്സിനേഷൻ നൽകൽ, എബിസി പ്രോഗ്രാം എന്നിവ മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കും.
               
Budget | 16,914,6720 രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ; അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണമായി പ്രവർത്തനക്ഷമമാക്കും, കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് താത്കാലികമായി അടച്ചിടും; ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തും; മാന്തോപ്പ് ചരിത്രനഗരിയാക്കി മാറ്റും; ഓടോറിക്ഷകൾക്ക് നഗരസഭ തല രജിസ്ട്രഷൻ

വനിതകൾക്ക് ഇലക്ട്രിക് ഓടോറിക്ഷ, വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം എന്നിവ പ്രാദേശീയ സാമ്പത്തിക വികസനത്തിൽ നടപ്പിലാക്കും. കൂട്ടിലെ മത്സ്യകൃഷി, മുറ്റത്തൊരു മീൻ തോട്ടം, മത്സ്യ തൊഴിലാളി കളുടെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ,മത്സ്യതൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്, മത്സ്യഭവൻ ഓഫീസിലേക്ക് കംപ്യൂടറും അനുബന്ധ സൗകര്യങ്ങളും, കടലോര ശുചീകരണം, ഫിഷറീസ് ഹൈസ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ എന്നിവ നടപ്പിലാക്കും.

അങ്കൺവാടികൾക്ക് ചുവർചിത്രങ്ങൾ, ഔട് ഡോർ കളി ഉപകരണങ്ങൾ വാങ്ങൽ, കുടിവെള്ള സൗകര്യം ഒരുക്കൽ, അടമ്പ്, നിട്ടടുക്കം, പുതിയ കോട്ട അങ്കൺവാടികൾക്ക് കാസർകോട് വികസന പാകേജിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നിർമിതി കേന്ദ്ര വഴി നിർമാണ പ്രവർത്തനങ്ങൾ നടത്തി സ്മാർട് അങ്കണവാടികളാക്കി മാറ്റും. അങ്കണവാടി കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി കലാത്സവവും സംഘടിപ്പിക്കും. കോവളം ബേക്കൽ നിർദ്ദിഷ്ട ജലപാതയുടെ ഭാഗമായി നഗരസഭയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ടുന്ന ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും.

അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും,കുടിയേറ്റ തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊഴിൽ ബാങ്ക് രൂപീകരിക്കും. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ ഹോടെലുകളിലും തട്ടുകടകളിലും ജോലിയെടുക്കുന്നവർക്ക് ഹെൽത് കാർഡ് നിർബന്ധമാക്കും. കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി നഗരസഭയിൽ നടപ്പിക്കും. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനികുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യമായ സാഹചര്യത്തിലുമാണ് സാധാരണക്കാർക്ക് തുണയാകുന്നതാണ് ഈ പദ്ധതി.

പട്ടികജാതി പട്ടികവർഗത്തിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ യൂവതീ യുവാക്കൾക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനായി ധനസഹായം നൽകൽ, ഡ്രൈവിംഗ് പഠിച്ച് ലൈസന്സ് നേടിയ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കൾക്ക് ഓടോറിക്ഷ, ടാക്സി കാര്‍, ഗുഡ്സ് കാരിയർ വാങ്ങുന്നതിന് സഹായം നൽകൽ തുടങ്ങിയവ ബജറ്റ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സർകാരിന്റെ ഒരു കോടി രൂപ ലഭ്യമാക്കി അത്തിക്കോത്ത് കല്യാൺ റോഡ് പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

കൈറ്റ് ബീച്, നിത്യാനന്ദാശ്രമം, താമരക്കുളം, ഹോസ്ദുർഗ് കോട്ട, ആനന്ദാശ്രമം, മഞ്ഞംപൊതിക്കുന്ന്, ഗുരുവനം എന്നിവ ഉൾപ്പെടുന്ന ടൂറിസം സർകിളിന് രൂപം കൊടുക്കുന്ന പദ്ധതി തയ്യാറാക്കും. മോനാച്ച പ്രദേശത്ത് കയാക്കിംഗ് പാർക്, പ്രാദേശിക പരമ്പരാഗത ഭക്ഷണം കലകൾ,ഗോത്രകലകൾ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സാംസ്കാരികോൽസവം സംഘടിപ്പിക്കും. വൃത്തിയുള്ള മുറികൾ, കളിസ്ഥലം ശുചിമുറികൾ, വാഷ്ഏരിയ,എന്നിവ ആവശ്യകതയനുസരിച്ച് വിവിധ സ്കൂളുകളിൽ നടപ്പാക്കും. വായനാശീലം വളർത്താനായി സ്കൂളുകളിൽ വർത്തമാനപ്പത്രം ലഭ്യമാക്കും. സ്കൂളുകളിൽ കാർഷികോപകരണങ്ങൾ വിതരണം ചെയ്യും. കൂടുതൽ കൃഷി ചെയ്യാൻ പ്രോൽസാഹനം നൽകും.
           
Budget | 16,914,6720 രൂപയുടെ മിച്ച ബജറ്റ് അവതരിപ്പിച്ച് കാഞ്ഞങ്ങാട് നഗരസഭ; അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പൂർണമായി പ്രവർത്തനക്ഷമമാക്കും, കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് താത്കാലികമായി അടച്ചിടും; ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്തും; മാന്തോപ്പ് ചരിത്രനഗരിയാക്കി മാറ്റും; ഓടോറിക്ഷകൾക്ക് നഗരസഭ തല രജിസ്ട്രഷൻ

കാഞ്ഞങ്ങാടിന്റെ കലാ-സാംസ്ക്കാരിക പശ്ചാത്തലങ്ങളെ പരിപോഷിപ്പിക്കുന്നതിന് കാഞ്ഞങ്ങാട് മഹോത്സവം, അന്താരാഷ്ട്ര പ്രദർശനം സംഘടിപ്പിക്കും. നാടൻ പാട്ട്, അലാമിക്കളി, പൂരക്കളി, ഒപ്പന, കോൽക്കളി, നാടകം, സിനിമ തുടങ്ങിയവയുടെ അവതരണം, അതത് മേഖലയിലെ കലാകാരൻമാരെ ആദരിക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. നഗരസഭയിലെ കോഴിക്കടകളിൽ കൃത്യമായ ശാസ്ത്രീയമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തി ലൈസൻസിംഗ് ഏർപ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ട കായിക നയം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ സ്പോർട്സ് കൗൺസിൽ നഗരസഭക്ക് അകത്ത് പുതിയ കളിസ്ഥലങ്ങൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള വിദ്യാലയങ്ങളിലെ കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതി ആസൂത്രണം ചെയ്യും. പുതുക്കൈ വില്ലേജിലെ ചെടി റോഡിൽ റവന്യു വകുപ്പ് നഗരസഭയ്ക്ക് അനുവദിച്ച 40 സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി ടർഫ് കോർട് നിർമിക്കും. സ്മൃതിമണ്ഡപം മുതൽ നോർത് കോട്ടച്ചേരി വരെ റോഡ് ഡിവൈഡറിൽ ജലസേചന സൗകര്യമുൾപ്പെടെയുള്ള സംവിധാനത്തോടെ അലങ്കാര ചെടികൾ വെച്ച് പിടിപ്പിച്ച് പരിപാലിക്കും.

പൈതൃകനഗരം പദ്ധതിയുടെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്തോപ്പ് മൈതാനം സംരക്ഷിച്ച് ചരിത്ര നഗരിയാക്കി മാറ്റും. ലീസിന് സ്ഥലം ഏറ്റെടുക്കുകയും ആധുനിക സംവിധാനതോടെയുള്ള ടൗൺ ഹാൾ പണിയുകയും ചെയ്യും. പുതുക്കൈ, ബല്ല, കാഞ്ഞങ്ങാട് വിലേജുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അമൃത് 2.0 പദ്ധതിയിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. ഓടോറിക്ഷകൾക്ക് നഗരസഭ തല രജിസ്ട്രഷൻ കൊണ്ടുവരും. രജിസ്ട്രഷേൻ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.

Keywords:  Kanhangad-Municipality, Kasaragod, Kerala, News, Budget, Kanhangad, Agriculture, Office, Registration, Certificates, School, Application, Vaccinations, Women, Festival, Sports, Kanhangad Municipality presented a surplus budget of Rs.16,914,6720. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia