കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം: അന്നദാനത്തിനായുള്ള ജൈവപച്ചക്കറി കൃഷിക്ക് ചന്തേരയില്‍ വിത്ത് പാകി
Oct 15, 2016, 09:15 IST
ചന്തേര: (www.kasargodvartha.com 15/10/2016) കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് അന്നദാനത്തിനായുള്ള ജൈവപച്ചക്കറി കൃഷിക്ക് ചന്തേരയില്‍ വിത്ത് പാകി. 2017 ജനുവരി 7 മുതല്‍ 12 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.
പെരുങ്കളിയാട്ടത്തിനെത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ഉപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണം നല്‍കണമെന്ന സംഘാടക സമിതിയുടെ തീരുമാനമനുസ്സരിച്ചാണ് പതിമൂന്ന് പ്രാദേശിക കേന്ദ്രങ്ങളിലായി മെയ് മാസത്തിലാരംഭിച്ച വാഴകൃഷിയുടെ തുടര്‍ച്ചയെന്നോളം പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട നടീല്‍ ഉദ്ഘാടനം നടന്നത്.

ചന്തേര പടിഞ്ഞാറേക്കര പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രം സ്ഥാനീകന്‍ പി വി നാരായണന് കോമരം വിത്ത്പാകി. സുനില്‍ കോമരം, ജനറല്‍ കണ്‍വീനര്‍ ജി കെ ഗിരീഷ്, ട്രഷറര്‍ രഘുരാമന് മാസ്റ്റര്‍, ടി വി ചിണ്ടന് മാസ്റ്റര്‍, എം വി കരുണാകരന്, സി ശശി, സി വി രവി, കെ വി നാരായണന്, യശോദ കെ, തുളസി കെ പി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, chandera, Vegitable, Agriculture, start, Food, Inauguration, V Narayanan Komaram, Sunil,