city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ ജി എച്ച് എമ്മിന്റെ കുളിസമരം

കാസര്‍കോട്: (www.kasargodvartha.com 06.02.2017) പ്രസ്ക്ലബ് ജംഗ്ഷന്‍ രണ്ടുദിവസമായി പൈപ്പ് ലൈന്‍ പൊട്ടി നഗരമധ്യത്തില്‍ കുടിവെള്ളം പാഴാകുന്നതിനെതിരെ അഴിമതി വിരുദ്ധ കൂട്ടായ്മയായ ജി എച്ച് എം പ്രവര്‍ത്തകര്‍ നടത്തിയ കുളിസമരം അധികാരികളുടെ കണ്ണു തുറപ്പിച്ചു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സംഭവം വാട്ടര്‍ അതോറിട്ടി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരുവിധത്തിലുള്ള ഇടപെടലുകള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ജി എച്ച് എം പ്രവര്‍ത്തകര്‍ കുളിസമരം നടത്തിയത്.

ആയിരക്കണക്കിന് വീടുകളില്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ വെള്ളം പാഴാക്കി കളയുന്നതിനെതിരെ ജല അതോറിറ്റി മന്ത്രി മാത്യു ടി തോമസിനും, കാസര്‍കോട് ജില്ലാകളക്ടര്‍ക്കും പരാതിനല്‍കുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെ വാട്ടര്‍അതോറിട്ടി അധികാരികള്‍ താല്‍കാലികമായി പരിഹാരം കാണുകയായിരുന്നു.

അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ ജി എച്ച് എമ്മിന്റെ കുളിസമരം


കൃഷികള്‍ക്കും മറ്റും അനധികൃതമായി വെള്ളം ഉപയോഗിക്കുന്നവരെ തടയും എന്ന് കളക്ടര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇതുപോലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട കുടിവെള്ളം പാഴായിപോകുന്നതില്‍ ജില്ലാ കളക്ടര്‍ പ്രതികരിക്കണമെന്നും ജി എച്ച് എം ആവശ്യപ്പെട്ടിരുന്നു.

വെള്ളം അമൂല്യമാണ് അത് പാഴാക്കരുതെന്ന് പലരും പലയിടങ്ങളിലായി പ്രസംഗിക്കുകയും എഴുതിവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെതിരെ പ്രതികരിക്കാന്‍ ആരും ഉണ്ടാകാറില്ലെന്ന് കുളി സമരത്തിന് നേതൃത്വം നല്‍കിയ ബുര്‍ഹാന്‍ തളങ്കരയും അമീന്‍ അടുക്കത്ത് ബയലും പറഞ്ഞു.

അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ ജി എച്ച് എമ്മിന്റെ കുളിസമരം

പൊട്ടിയൊഴുകുന്ന പൈപ്പിന് ചുവട്ടില്‍ കുളിച്ചുകൊണ്ടും റോഡിലൂടെ പോകുന്ന വാഹനങ്ങളെ കഴുകിക്കൊടുക്കുകയും ചെയ്തു കൊണ്ടാണ് ജി എച്ച് എം പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ച് പ്രതികരിച്ചത്‌.

സമരത്തെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വത്സന്റെ നിര്‍ദ്ദേശ പ്രകാരം അരുണ്‍, ഗിരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Drinking Water, Water Authority, Protest, District Collector, Complaint, Agriculture, Road, GHM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia