city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവക്കാഡോ കൃഷി വ്യാപകമാകുന്നു; പോഷകങ്ങളുടെ കലവറയായ ഈ പഴത്തിന് വിപണിയിൽ ആവശ്യക്കാർ ഏറെ, നിങ്ങൾക്കും എളുപ്പത്തിൽ കൃഷി ചെയ്യാം

കാസര്‍കോട്: (www.kasargodvartha.com 18.06.2019) അവക്കാഡോ അഥവാ വെണ്ണപ്പഴത്തിന് നമ്മുടെ നാട്ടില്‍ പ്രചാരം ഏറെയാണ്. ഒരു പഴം ആണെങ്കിലും സലാഡുകളില്‍ ചേര്‍ക്കാനും സ്മൂത്തികള്‍ക്കു കൊഴുപ്പു പകരനുമാണ് ഇവയെ കൂടുതല്‍ ഉപയോഗിച്ച് വരുന്നത്. ഏതാണ്ട് എഴുന്നൂറിലേറെ ഇനങ്ങളില്‍പ്പെട്ട അവക്കാഡോ ചെടികളുണ്ട്. നിറത്തിലും വലിപ്പത്തിലും രുചിയിലും വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി ഇനങ്ങളില്‍ പര്‍പ്പിള്‍, പൊള്ളോക്ക് ലുല, ഹാസ്സ് എന്നിവയാണ് ജനപ്രിയം. മെക്സിക്കോയും അമേരിക്കയുമാണ് ഇവയുടെ ജന്മ ദേശങ്ങളായി അറിയപ്പെടുന്നത്.

പഴത്തിന്റെ പരമാവധി നീളം 20 സെ.മീറ്ററാണ്. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറമാണ് കാണാന്‍ കഴിയുക. ഉള്‍ക്കാമ്പിന്റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും .ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് അവക്കാഡോ പഴം. ദിവസവും അവക്കാഡോ കഴിക്കുന്നത് ശരീത്തിലെ ചീത്ത കൊളസ്‌ട്രോള്‍ 22 ശതമാനം കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ 11 ശതമാനം കുട്ടുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊളസ്ട്രോള്‍, പ്രഷര്‍, ഹൈപ്പര്‍ടെന്‍ഷന്‍, ഷുഗര്‍ എന്നിവയുള്ളവര്‍ക്ക് അവക്കാഡോ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനം. ജ്യൂസായും ഐസ്‌ക്രീമായും അവക്കാഡോ ഉപയോഗിക്കുന്നുണ്ട്.

അവക്കാഡോ കൃഷി വ്യാപകമാകുന്നു; പോഷകങ്ങളുടെ കലവറയായ ഈ പഴത്തിന് വിപണിയിൽ ആവശ്യക്കാർ ഏറെ, നിങ്ങൾക്കും എളുപ്പത്തിൽ കൃഷി ചെയ്യാം

ശൈത്യരാജ്യങ്ങളില്‍ മാത്രം കൃഷി ചെയ്തുവന്നിരുന്ന അവക്കാഡോ കൃഷി കാസര്‍കോട്ടും വ്യാപകമാണ്. രണ്ട് വര്‍ഷമായി കാസര്‍കോട് വിദ്യാനഗര്‍ നെല്‍ക്കളയിലെ കമലയുടെ വീട്ടിലും അവക്കാഡോ കൃഷി ചെയ്യുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് അവക്കാഡോ തൈ നട്ടത്. ഇപ്പോള്‍ രണ്ട് തൈകളില്‍ നിന്നായി നിരവധി പഴങ്ങളാണ് ലഭിക്കുന്നതെന്ന് കമലയുടെ മരുമകന്‍ ജോവി രാജ് പറയുന്നു.

മൈസൂരില്‍ നിന്നുമാണ് അവക്കാഡോ ഇവിടെ കൊണ്ടുവന്ന് നട്ടത്. സാധാരണ ശൈത്യ പ്രദേശത്ത് മാത്രമാണ് അവക്കാഡോ വിളയുന്നത്. കേരളത്തില്‍ വയനാടിലും കര്‍ണാടകയിലെ മൈസൂരിലും അവക്കാഡോ കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് ഏതാണ്ട് 150 രൂപ വിലയുണ്ട്. ചൂടുള്ള പ്രദേശങ്ങളില്‍ സാധാരണ ഇവ വളരാറില്ല. ആവശ്യത്തിന് വെള്ളവും വളവും നല്‍കിയതോടെയാണ് അവക്കാഡോ നന്നായി വിള ലഭിച്ചതെന്ന് ജോവി രാജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ടെറസ്സില്‍ വരെ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വലിയ വീപ്പകളില്‍ മണ്ണ് നിറച്ച് അവക്കാഡോ വിളയിച്ചവരും യഥേഷ്ടമുണ്ട്. ഇത്തരം തൈകള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തന്നെ ഫലം കായ്ക്കുന്നതായും, വിത്തില്‍ നിന്ന് മുളപ്പിച്ചെടുക്കുന്ന തൈകളില്‍ ഫലം കിട്ടാന്‍ പത്ത് വര്‍ഷത്തോളമെടുക്കുന്നതായും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ടെറസ്സില്‍ നട്ട തൈകള്‍ വലുതാവുന്നതോടെ മണ്ണിലേക്ക് മാറ്റി നടുന്നതാണ് പതിവ്. ശരിയായ പരിചരണം നല്‍കിയാല്‍ ആര്‍ക്കും പ്രകൃതിദത്തമായ അവക്കാഡോ ഐസ്‌ക്രീം നുണയാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, kasaragod, Cultivation, Agriculture, Land, House, Avocado cultivation is spreading in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia