Kisan Sabha | അഖിലേന്‍ഡ്യ കിസാന്‍ സഭയുടെ കര്‍ഷക മഹാസംഗമം ഫെബ്രുവരി 23ന് രാജ്ഭവന് മുന്നില്‍; കര്‍ഷക രക്ഷാ യാത്ര 10ന് ഉപ്പളയില്‍ നിന്ന് പ്രയാണം തുടങ്ങും
Feb 6, 2023, 21:42 IST
കാസര്‍കോട്: (www.kasargodvartha.com) അഖിലേന്‍ഡ്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കാല്‍ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന കര്‍ഷക മഹാസംഗമം ഫെബ്രുവരി 23ന് രാജ്ഭവന് മുന്നില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക സംഗത്തിന്റെ സന്ദേശവുമായി ഫെബ്രുവരി 10 മുതല്‍ 17 വരെ കര്‍ഷക രക്ഷയാത്ര എന്ന പേരില്‍ രണ്ട് മേഖലാ ജാഥകള്‍ (തിരുവനന്തപുരം-തൃശൂര്‍, മഞ്ചേശ്വരം- തൃശൂര്‍) പര്യടനം നടത്തും. ഫെബ്രുവരി 17 ന് നടക്കുന്ന തൃശൂരിലെ കര്‍ഷക റാലിയില്‍ കര്‍ഷക രക്ഷയാത്രകള്‍ സംഗമിക്കും.
ഫെബ്രുവരി 23ലെ കര്‍ഷക മഹാസംഗമം എഐകെഎസ് ദേശീയ ജെനറല്‍ സെക്രടറി അതുല്‍ കുമാര്‍ അഞ്ജാനും ഫെബ്രുവരി 17 ലെ കര്‍ഷക റാലി എഐകെഎസ് ദേശീയ പ്രസിഡന്റ് ആര്‍ വെങ്കയ്യയും ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖല കര്‍ഷക രക്ഷായാത്ര ഫെബ്രുവരി 10ന് വൈകുന്നേരം മൂന്ന് മണിക്ക് ദേശീയ സെക്രടറി സത്യന്‍മോകേരി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ (ജാഥാ ക്യാപ്റ്റന്‍), എ പ്രദീപന്‍ (വൈസ് ക്യാപ്റ്റന്‍), കെ വി വസന്തകുമാര്‍ (ഡയറക്ടര്‍), ടി കെ രാജന്‍ മാസ്റ്റര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ദീപ എസ് നായര്‍ (ജാഥാ അംഗങ്ങള്‍).
ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ച് മണി - ബദിയടുക്ക, 11ന് രാവിലെ 9.30-കുറ്റിക്കോല്‍, 10.30- എരിക്കുളം, 11.30- വെള്ളരിക്കുണ്ട്, 12.30- ചീമേനി എന്നിങ്ങനെയായിരിക്കും കാസര്‍കോട് ജില്ലയിലെ പര്യടനം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി എ പ്രദീപന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അസിനാര്‍, കെ പി സഹദേവന്‍, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Farmers-Meet, Farmer, Agriculture, All India Kisan Sabha Farmers Meeting on February 23.
< !- START disable copy paste -->