Chicks Found Dead | ജൈവ കര്‍ഷകന്റെ ഫാമിലെ 2,000ത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തനിലയില്‍; 2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം
ആലപ്പുഴ: (www.kasargodvartha.com) ജൈവ കര്‍ഷകന്റെ ഫാമിലെ അഞ്ചുദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത് 11-ാം വാര്‍ഡ് താമരച്ചാല്‍ ക്ഷേത്രത്തിന് സമീപം വട്ടച്ചിറവീട്ടില്‍ സുനിലിന്റെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളെയാണ് പുലര്‍ചെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കീരി ആക്രമിച്ചതാകാം കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൃഗസംരക്ഷണവകുപ്പധികൃതര്‍ പരിശോധന നടത്തി. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ഡോ. ലിറ്റി എം ചെറിയാന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ടം നടത്തി സംസ്‌കരിച്ചു. ഇതിനുമുന്‍പും ഈ പ്രദേശത്ത് കോഴിക്കുഞ്ഞുങ്ങളെ കീരികള്‍ ആക്രമിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Keywords: Alappuzha, news, Kerala, Top-Headlines, Agriculture, Chicken, farmer, Alappuzha: About two thousand chickens found dead in farm.