സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, കാസര്‍കോട്ടെ അഗസ്റ്റിന്‍ പെരുമാട്ടിക്കുന്നേല്‍ മികച്ച ജൈവകര്‍ഷകന്‍
Mar 31, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2017) കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ വി കെ മധുസൂദനന്‍ അര്‍ഹനായി. മികച്ച ജൈവകര്‍ഷകനായി കാസര്‍കോട് ജില്ലയിലെ അഗസ്തി പെരുമാട്ടിക്കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. നാടന്‍ കന്നുകാലികളുടെ സംരക്ഷകനായി തൃശൂര്‍ ജില്ലയിലെ ഹരിഹരി അയ്യരും, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകനായി വയനാട് ജില്ലയിലെ ഷാജി എന്‍ എം, ഉം, നാട്ടറിവുകളുടെ സംരക്ഷകനായി തിരുവനന്തപുരം ജില്ലയിലെ പി അപ്പുകുട്ടന്‍ കാണി വൈദ്യരും അര്‍ഹരായി.
അമ്പതിനായിരം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുക. വിദ്യാലയങ്ങളില്‍; ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കെ എച്ച് എം എച്ച് എസ് എസ് വാളക്കുളം സ്‌കൂളും, ആലപ്പുഴ ജില്ലയിലെ വി വി എച്ച് എസ് എസ്, താമരക്കുളം സ്‌കൂളും അവാര്‍ഡിന് അര്‍ഹരായി. 25,000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് ലഭിക്കുക. കോളജ് വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജ് അവാര്‍ഡിന് അര്‍ഹരായി. അമ്പതിനായിരം രൂപ, ഫലകവും, പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഘടനയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ കേരളാ ഇന്‍ഷേ്യറ്റീവ് ടു സേവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് നേച്ചറിനെ തെരഞ്ഞെടുത്തു. അമ്പതിനായിരം രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയാണ് സമ്മാനിക്കുക. മികച്ച ജൈവവൈവിധ്യ ഗവേഷകനുള്ള പുരസ്‌കാരത്തിന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ കെ ജോഷി അര്‍ഹനായി. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മികച്ച ജൈവവൈവിധ്യ ഡോക്യുമെന്ററിക്ക് ജീവന്‍ ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സുബിതാ സുകുമാര്‍ അര്‍ഹയായി. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡായി ലഭിക്കുക. മികച്ച ജൈവവൈവിധ്യ മാധ്യമ പ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയിലെ ഇ ഉണ്ണിക്കൃഷ്ണന്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Farming, Award, Agriculture, Kasaragod, Agustin wins bio farming award.