എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ജൈവ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ഓരോ ഇക്കോഷോപ്പ് വീതം തുടങ്ങുമെന്ന് കൃഷിമന്ത്രി
Mar 18, 2018, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2018) മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ജൈവ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ഓരോ ഇക്കോഷോപ്പ് വീതം തുടങ്ങുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. സംസ്ഥാനത്ത് ആദ്യമായി നീലേശ്വരത്ത് തുടങ്ങിയ നീലേശ്വരം നാടന്‍ കുത്തരി ലഭിക്കുന്ന അരിക്കടയും ഇക്കോഷോപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തരിശിട്ടിരുന്ന 3400 ഏക്കര്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം കൃഷിയോഗ്യമായി. നാടന്‍ നെല്ലിനങ്ങള്‍ ഓരോന്നിനും ഓരോ ഗുണമാണ്. 47 പ്രാദേശിക നെല്ലിനങ്ങള്‍ ബ്രാന്‍ഡ് ചെയ്തിറക്കി. ഈ അരിയെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ആര്‍. ഉഷാദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മേരി ജോര്‍ജ്, സജിനി മോള്‍, വിജയശ്രീ നമ്പീശന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി. ഭാര്‍ഗവി, സി. മാധവി, രഷ്ട്രീയ നേതാക്കളായ കെ. ബാലകൃഷ്ണന്‍, എം.രാധാകൃഷ്ണന്‍ നായര്‍, രമേശന്‍ കാര്യംകോട്, പി.വി. സുകുമാരന്‍, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പട്ടേന പാടശേഖര സമിതി പ്രസിഡണ്ട് പി.വി. രാമചന്ദ്രന്‍, നീലേശ്വരം കൃഷി അസി. ഡയറക്ടര്‍ ആര്‍. വീണാറാണി, നീലേശ്വരം കൃഷി ഓഫീസര്‍ കെ.പി. രേഷ്മ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, farmer, Agriculture, Agriculture Minister V.S Shivakumar's statement
< !- START disable copy paste -->