അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഇനി ഡ്യൂട്ടിയുടെ ഇടവേളയില്‍ പച്ചക്കറി കൃഷിയും ഒപ്പം മത്സ്യം വളര്‍ത്തലും; ഹരിത കേരളം പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും
Dec 11, 2018, 18:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2018) അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഇനി പച്ചക്കറി കൃഷിയും ഒപ്പം മത്സ്യം വളര്‍ത്തലും നടപ്പിലാക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലും പച്ചക്കറി കൃഷിയും മത്സ്യം വളര്‍ത്തലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അമ്പലത്തറയില്‍ കഴിഞ്ഞ ദിവസം പച്ചക്കറി കൃഷിക്കുള്ള വിത്ത് നടീല്‍ നടന്നത്. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷ, അമ്പലത്തറ പോലീസ് സ്റ്റേഷന്‍ അഡീ. എസ് ഐ ചന്ദ്രഭാനു എന്നിവര്‍ ആശംസ നേര്‍ന്നു. എസ് ഐ കെ പി സതീഷ് സ്വാഗതവും ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുന്ന കെ പി പ്രകാശന്‍ നന്ദിയും പറഞ്ഞു.
സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പാറ പ്രദേശം കല്ല് വെച്ച് ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണിട്ട് നികത്തിയാണ് പച്ചക്കറി കൃഷി നടത്തുന്നത്. ജനമൈത്രി ചുമതല വഹിക്കുന്ന പ്രകാശനും സ്റ്റേഷന്‍ റൈറ്റര്‍ രാജേഷുമാണ് കൃഷിക്കുള്ള പദ്ധതി തയ്യാറാക്കിയത്. എസ് ഐ കെ പി സതീഷിന്റെയും അഡീഷണല്‍ എസ് ഐ ചന്ദ്രഭാനുവിന്റയും മേല്‍നോട്ടത്തിലാണ് എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ രഘു ലാല്‍, ഷാജി, മോഹനന്‍, രതീഷ്, പ്രേമരാജന്‍, സതീശന്‍, ഹോം ഗാഡ് ഗോപി എന്നിവരുടെ സഹായവും കൃഷി പരിപോഷിപ്പിക്കാനായി ലഭിക്കുന്നുണ്ട്.
ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് പാറപ്രദേശം കൃഷിചെയ്യാനുള്ള സ്ഥലമാക്കി മാറ്റിയതെന്ന് പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്ഥലസൗകര്യമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പച്ചക്കറി കൃഷിയും മത്സ്യം വളര്‍ത്തലും ഉള്‍പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് ഡി ജി പിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കൊപ്പം തന്നെ മത്സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, police-station, Agriculture in Ambalathara Police Station
< !- START disable copy paste -->