കാസര്‍കോട്ട് ജൈവ കര്‍ഷക സെമിനാര്‍ മെയ് 26 മുതല്‍
May 25, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2014) ജൈവ കര്‍ഷകരുടെ സംസ്ഥാന തല സെമിനാര്‍ മെയ് 26 മുതല്‍ 28 വരെ കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കപ്പെട്ടത്. എന്നാല്‍ തുടര്‍ച്ചയായ രാസവസ്തുക്കളുടെ ഉപയോഗം പരിസ്ഥിതി മലിനീകരണത്തിനും മാരകരോഗങ്ങള്‍ക്കും ജൈവ വൈവിധ്യശോഷണത്തിനും മണ്ണിലെ സൂക്ഷ ജീവികളുടെ നാശത്തിനും ഇടയാക്കി.
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ചുവപ്പ്, മഞ്ഞ ലേബലിലുള്ള എല്ലാ കീടനാശിനികളും ഇവിടെ സര്‍ക്കാര്‍ നിരോധിച്ചത്. 2013 - 14 വര്‍ഷത്തില്‍ ഈ ജില്ലയില്‍ മാത്രമായി 940 ലക്ഷം രൂപയുടെ ജൈവ കൃഷി പദ്ധതി നടപ്പിലാക്കി.
അതിന്റെ ഭാഗമായി ഓരോ കൃഷി ഭവന്‍ തലത്തിലും 250 മുതല്‍ 500 വരെ അടങ്ങുന്ന ജൈവ കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ക്ക് രൂപം കൊടുത്തു. അവര്‍ക്കായി ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ നടപ്പാക്കി മാതൃകാ തോട്ടങ്ങള്‍ സ്ഥാപിക്കുകയും പരമ്പരാഗത ജൈവ സമ്പ്രദായങ്ങള്‍ കണ്ടുപഠിക്കാന്‍ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ കര്‍ഷകരുടെ പുരയിടത്തില്‍ വെച്ചു തന്നെ ജൈവ വളങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികസാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുകയും ചെയ്തു.
ഇപ്രകാരം രൂപീകരിച്ച 287 കഌറുകളിലെ ജൈവ കര്‍ഷകരുടെ സംസ്ഥാന തല സെമിനാറാണ് കാസര്‍കോട്ട് നടക്കുന്നത്. ഈ സമ്മേളനം വിജയിപ്പിക്കുന്നതിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. 26 ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന കര്‍ഷക സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം പച്ചക്കറി കൃഷി പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് ദാനവും മന്ത്രി നിര്‍വഹിക്കും.
ഈ വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.പി. പി. കരുണാകരന്‍ നിര്‍വഹിക്കും. ജില്ലയിലെ എം.എല്‍.എമാരും, ജില്ലാ കലക്ടറും, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരും, കാര്‍ഷിക സ്ഥാപനങ്ങളിലെ മേധാവികളും സെമിനാറില്‍ പങ്കെടുക്കും. കൃഷി ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തും.
ഉച്ചയ്ക്ക് ശേഷമുള്ള ജൈവ കൃഷി സെമിനാറില്‍ സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ജോര്‍ജ.് വി. തോമസ് മോഡറേറ്റ് ചെയ്യും. സയന്റിസ്റ്റ് ഡോക്ടര്‍ സുബ്രഹ്മണ്യം, ഇന്‍ഡോസെര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എ.ബി.കെ വര്‍ഗീസ് എന്നിവര്‍ ജൈവ കൃഷിയുടെ പ്രായോഗിക തലങ്ങളെക്കുറിച്ച് ചര്‍ച്ച നയിക്കും.
27നു രാവിലെ പച്ചക്കറിയിലെ ജൈവ കീട രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. തമ്പാന്‍, പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുക. ഉച്ചയ്ക്ക് ശേഷമുള്ള മൃഗസംരക്ഷണ സെമിനാറിന് ഡോ. പി.പി. കണാരന്‍, ഡോ. പി.വി. മോഹനന്‍, ഡോ. സി.പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.
28ന് രാവിലെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വിളകളുടെ ആരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ഡോ. സി.കെ. പീതാംബരന്‍, ഡോ. പി.ആര്‍. സുരേഷ്, ഡോ. ജയരാജ് എന്നിവര്‍ സംസാരിക്കും.
സെമിനാര്‍ ദിവസങ്ങളില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാര്‍ഷികോല്‍പന്നങ്ങളുടേയും കാര്‍ഷിക സാമഗ്രികളുടേയും നഴ്‌സറികളുടേയും പ്രദര്‍ശനം ഉണ്ടായിരിക്കും. പ്രദര്‍ശനത്തിന് കൊണ്ടുവരുന്ന മികച്ച കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.പി. ശ്യാമളാദേവി നിര്‍വഹിക്കും.
കര്‍ഷക സെമിനാറിന്റെ ഭാഗമായി ജൈവം 2014 എന്ന പേരില്‍ കൃഷി ശാസ്ത്ര ഗവേഷകരുടെ ലേഖനങ്ങളടങ്ങിയ സ്മരണികയുടെ പ്രകാശനവും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. തിരുമലേശ്വര ഭട്ട്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ കെ.എം. മുഹമ്മദ്, സാജന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Farming, Seminar, Press meet, Kerala, Agriculture, inauguration, P.Karunakaran-MP.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067