കാര്‍ഷിക പ്രദര്‍ശനം: സ്ത്രീകള്‍ക്കായി കുക്കറിഷോ നടത്തും
Feb 10, 2012, 14:48 IST
കാസര്‍കോട്: അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ജില്ലാതല കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് കറന്തക്കാട്ടെ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ഫാം സ്‌പോര്‍ട്‌സും സ്ത്രീകള്‍ക്ക് മാത്രമായി കുക്കറി ഷോയും നടത്തും.
തെങ്ങ്കയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങ്കയറ്റം, തേങ്ങ പൊതിക്കല്‍, ഓലമെടയല്‍ (സ്ത്രീകള്‍ക്ക് മാത്രം) എന്നിവ ഫെബ്രുവരി 23-ന് 12 മണിക്കും, കുക്കറിഷോ 24-ന് 11 മണിക്കും നടത്തും. കുക്കറിഷോയില്‍ പഴം-പച്ചക്കറി അച്ചാറുകള്‍, ജാമുകള്‍, കൂണ്‍ ഉല്‍പ്പന്നങ്ങള്‍, പായസം എന്നിവ പ്രദര്‍ശിപ്പിക്കാവുന്നതാണ്. കുക്കറിഷോ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ഉല്‍പ്പന്നം അരകിലോ പാചകക്കുറിപ്പ് സഹിതം ഹാജരാക്കണം. വിജയികള്‍ക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഓഫീസുമായോ, ആത്മ പ്രോജക്ട് ഡയറക്ടറുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9496002978

Keywords: Kasaragod, ATMA, Agricultural display, Coockery show.