കാര്‍ഷിക പ്രതിസന്ധി; സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്തും
Feb 23, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2016) കാര്‍ഷിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് ഒന്നിന് രാവിലെ 10 മണി മുതല്‍ ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താന്‍ കേരളകര്‍ഷക സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിലെ കാര്‍ഷിക മേഖല ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പിറകോട്ടടി നേരിടുകയാണ്. റബ്ബര്‍, നാളികേരം, ഏലം തുടങ്ങിയ നാണ്യവിളകളുടെയും വില കുത്തനെ ഇടിയുന്നു. പിടിച്ചു നില്‍ക്കാനാവാതെ കര്‍ഷകര്‍ ജീവനൊടുക്കുകയോ കൃഷി ഉപേക്ഷിക്കുകയോ ചെയ്യുന്ന നിലയിലെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. രാജ്യത്തെ മന്ത്രിമാര്‍ കര്‍ഷക ആത്മഹത്യയെ അവഹേളിക്കാന്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളകര്‍ഷക സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്.
സമരമല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടാണ് മാര്‍ച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാകമ്മിറ്റി പറഞ്ഞു. സമരം വന്‍ വിജയമാക്കാന്‍ മുഴുവന്‍ കര്‍ഷകരും സഹകരിക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡണ്ട് പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു സമര പരിപാടികള്‍ വിശദീകരിച്ചു.
Keywords: Agriculture, Farm workers, kasaragod, Kerela, Coconut, Strike.