city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kisan Sammelan | കേന്ദ്ര സര്‍കാരിന്റെ അഗ്രി സ്റ്റാര്‍ടപ് കോണ്‍ക്ലേവ്, കര്‍ഷക സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കാസര്‍കോട്ട് നിന്ന് പ്രതിനിധിയായി മുനീര്‍ അട്കത്ബയല്‍

കാസര്‍കോട്: (www.kasargodvartha.com) കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയം ഒക്ടോബര്‍ 17-18 തീയതികളില്‍ ഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അഗ്രി സ്റ്റാര്‍ടപ് കോണ്‍ക്ലേവ്, കിസാന്‍ സമ്മേളനത്തിലേക്ക് കാസര്‍കോട്ട് നിന്ന് എം എം മുനീർ അട്കത്ബയലിനെ തെരഞ്ഞെടുത്തു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. ഒരു ജില്ലയില്‍ നിന്ന് ഒരു പ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
             
Kisan Sammelan | കേന്ദ്ര സര്‍കാരിന്റെ അഗ്രി സ്റ്റാര്‍ടപ് കോണ്‍ക്ലേവ്, കര്‍ഷക സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കാസര്‍കോട്ട് നിന്ന് പ്രതിനിധിയായി മുനീര്‍ അട്കത്ബയല്‍

ഡെല്‍ഹി ഐസിഎആര്‍-ഇന്‍ഡ്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന്റെ പുസ മേള മൈതാനിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 'കൃഷിയുടെ സ്വഭാവവും സാങ്കേതികവിദ്യയും മാറാം' എന്നതാണ് ഈ പരിപാടിയുടെ പ്രമേയം. ഇതില്‍ ശാസ്ത്രീയമായ കൃഷിയോടൊപ്പം പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകളെക്കുറിച്ചും കര്‍ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കും. കൃഷിയോടൊപ്പം കാര്‍ഷിക സ്റ്റാര്‍ടപുകളിലും ചേരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കും.
           
Kisan Sammelan | കേന്ദ്ര സര്‍കാരിന്റെ അഗ്രി സ്റ്റാര്‍ടപ് കോണ്‍ക്ലേവ്, കര്‍ഷക സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കാസര്‍കോട്ട് നിന്ന് പ്രതിനിധിയായി മുനീര്‍ അട്കത്ബയല്‍

പരിപാടിയില്‍ 15,000-ത്തിലധികം കര്‍ഷകരും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും (FPO) 500 അഗ്രി സ്റ്റാര്‍ടപുകളും പങ്കെടുക്കും. കൃഷി ഓഫീസര്‍മാര്‍, കാര്‍ഷിക നയ നിര്‍മാതാക്കള്‍, കാര്‍ഷിക വ്യവസായ രംഗത്തെ പ്രമുഖര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. കാര്‍ഷിക വിദഗ്ധര്‍ അവരുടെ ആശയങ്ങള്‍ പങ്കിടുകയും ചെയ്യും. രണ്ടാം ദിവസം പൂര്‍ണമായും കാര്‍ഷിക സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ടതായിരിക്കും. പ്രതിനിധികള്‍ക്ക് ആശയങ്ങള്‍ പങ്കിടാനുള്ള അവസരവുമുണ്ടാകും.

Keywords:  Latest-News, Kerala, Kasaragod, New Delhi, Conference, Programme, Agriculture, Farmer, Farm Workers, Narendra-Modi, Government, Agri Startup Conclave & Kisan Sammelan, Agri Startup Conclave & Kisan Sammelan: Modi to Inaugurate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia