സി പി സി ആര്‍ ഐയില്‍ അഗ്രി- എക്‌സ്‌പോ-2018 പൊതുജനങ്ങള്‍ക്കായി തുറന്നു, വീഡിയോ കാണാം
Jan 5, 2018, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 05.01.2018) അഗ്രി എക്‌സ്‌പോ -2018 എന്ന പേരിലുള്ള കാര്‍ഷിക പ്രദര്‍ശനം സി പി സി ആര്‍ ഐയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.സി.ആര്‍.ഐയില്‍ വെച്ചു നടന്ന ചടങ്ങില്‍ 250 ഓളം കര്‍ഷകര്‍ സംബന്ധിച്ചു. ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്താന്‍ ഇതുപോലുള്ള കാര്‍ഷിക മേളകള്‍ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വായ്പ തിരിച്ചടക്കാന്‍ പെടാപാടുപെടുന്ന കര്‍ഷകര്‍ക്ക് വിവിധ കീടങ്ങളും രോഗങ്ങളും ഉണ്ടാക്കുന്ന വെല്ലുവിളികളും, പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളും അതിജീവിക്കേണ്ടതുണ്ട്. ഇവിടെയാണ് ഗവേഷണ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നത്. കാര്‍ഷിക ഉത്പാദനം, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നിയന്ത്രിക്കുന്നതിന് ഗവണ്‍മെന്റ് നിലപാട് എടുക്കേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം മൂലമുണ്ടായ പ്രധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ ജൈവ കൃഷി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനികളുടെ അശാസ്ത്രീയമായ ഉപയോഗം മൂലം ജില്ലയില്‍ ഉണ്ടായ ദുരന്തങ്ങളെ മറികടക്കാന്‍ ജൈവകൃഷിയുടെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി.
കാസര്‍കോട് ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി. ആര്‍. ഉഷാദേവി സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതില്‍ അഗ്രി എക്‌സ്‌പോയുടെയും ആത്മയുടെയും പങ്ക് വിശദീകരിച്ചു. ഫലവത്തായ പഠനാനുഭവത്തിനായി കര്‍ഷകരോട് അഗ്രി എക്‌സ്‌പോയുടെ ഭാഗമാകാന്‍ അവര്‍ ആവശ്യപ്പെട്ടു. ഐ.സി.എ.ആര്‍ -സി.പി.സി.ആര്‍.ഐയുടെ ഐ.എം.സി. അംഗം സുരേഷ് കുമാര്‍ ഷെട്ടി തേങ്ങ പോലുള്ള ചരക്കുകളുടെ ഇപ്പോഴത്തെ വില വര്‍ദ്ധന കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
ഐ.സി.എ.ആര്‍ -സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ സ്വാഗതവും അഗ്രി എക്‌സ്‌പോ -2018 ന്റെ കണ്‍വീനര്‍ ഡോ. സി. തമ്പാന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, news, CPCRI, Agriculture, Agri-Expo 2018 in CPCRI