city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cultivation | സുഗന്ധത്തിൻ്റെ പരിമളം പേർഷ്യയിലും എത്തിച്ച് തോമസിൻ്റെ ഊദ് കൃഷി

രാജപുരം:(www.kasargodvartha.com 20.04.2022) സുഗന്ധത്തിൻ്റെ പരിമളം പരത്തി തോമസിൻ്റെ ഊദ് കൃഷി. പനത്തടി കോളിച്ചാലിലെ തോമസ് ടി തയ്യിൽ എന്ന കർഷകനാണ് മലയോര മേഖലയിൽ നിന്ന് ഊദിൻ്റെ പരിമളം പേർഷ്യയിലെത്തിക്കുന്നത്. അറബികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുഗന്ധദ്രവ്യമാണ് ഊദ്. ഇൻഡ്യയിൽ അസമിലാണ് ഊദ് സമൃദ്ധിയായി കൃഷി ചെയ്യുന്നത്. ഇതിന്റെ കാതലിന് വല്ലാത്ത സുഗന്ധമാണ്.
                    
Cultivation | സുഗന്ധത്തിൻ്റെ പരിമളം പേർഷ്യയിലും എത്തിച്ച് തോമസിൻ്റെ ഊദ് കൃഷി

അറേബ്യൻ രാജ്യങ്ങളിൽ വീടുകളിലും, റെസ്റ്റോറൻ്റുകളിലും ഇത് കത്തിച്ച് പുക പരത്തുന്നു. ചിലയിടങ്ങളിൽ ഊദിൻ്റെ കാതൽ കത്തിച്ച് പുക ശരീരത്തിലേക്ക് ആവാഹിക്കുന്നുണ്ട്. ഇങ്ങനെ ആ വാഹിച്ചാൽ മൂന്നുദിവസം വരെ ഇതിൻ്റെ സുഗന്ധം നിലവിൽക്കും. ഊദ് മരങ്ങൾ ഇടതൂർന്നാണ് കൃഷി ചെയ്യുന്നത്. തോമസിൻ്റെ തോട്ടത്തിൽ 18 വർഷം പഴക്കമുള്ള 23 ഓളം മരങ്ങളുണ്ട്. ചില സ്ഥലങ്ങളിൽ ഊദ് മരത്തിൽ പ്രത്യേകതരം പ്രാണികൾ തുളയുണ്ടാക്കി അകത്ത് കടന്ന് സുഗന്ധദ്രവ്യം പുറത്ത് വരുന്ന പ്രക്രിയയുമുണ്ട്. എന്നാൽ മറ്റു ചിലയിടങ്ങളിൽ കൃത്രിമമായാണ് ഇതിൻ്റെ കാതൽ എടുക്കുന്നത്.

മൂന്നുതരമായാണ് കാതലിനെ വേർതിരിക്കുന്നത്. ഫസ്റ്റ് ഗ്രേഡിന് ഇനിയും വില നിജപ്പെടുത്തിയിട്ടില്ല അതുകൊണ്ട് തന്നെ ഊദ് മരത്തെ പൊന്നുവിളയുന്ന മരമെന്ന് വിശേഷിപ്പിക്കാറുണ്ട്. ഒരു തരം വണ്ട് തുരന്ന് സുഗന്ധം പരത്തുന്ന പ്രക്രിയ നടക്കുന്ന ഏക മരം ഊദാണ്. ഇതിനെ പ്രതിരോധിക്കാൻ മരത്തിൻ്റെ ഭാഗത്ത് നിന്നും പ്രകൃതിദത്തമായ ചില പൊടിക്കൈകളും ഉണ്ടാകുന്നുണ്ട്. കേരളത്തിൽ സ്വമേധയാ ഊദ് തൈലം ലഭിക്കാൻ വണ്ടില്ലാത്തത് കർഷകർക്ക് തിരിച്ചടിയാണ്. എന്നാൽ കർണാടകയിലടക്കം ഊദ് മരത്തിൽ നിന്ന് തൈലം ഉൽപ്പാദിപ്പിക്കാൻ വണ്ട് വരുന്നു.

'മരം നട്ടു അഞ്ച് വർഷം മുതൽ ഊദിൽ നിന്ന് വരുമാനം ലഭിക്കും. അസമിൽ ഊദ് 1000 ഏകറിൽ അധികം കൃഷി ചെയ്തുവരുന്നുണ്ട്. റബർ തോട്ടത്തിൽ 10 അടി അകലത്തിൽ നടുകയാണ് ചെയ്യുന്നത്. ചാണകവളം നൽകുന്നത് നല്ലതാണെന്ന് തോമസ് പറയുന്നു.

പണ്ട് കാലത്ത് രാജകൊട്ടാരങ്ങളിൽ സുഗന്ധം പരത്താൻ ഊദ് പുകക്കുന്ന പ്രവണതയുണ്ടായിരുന്നു. മനുഷ്യ ശരീരത്തിൽ ഉത്തേജനത്തിന് ഊദിൻ്റെ പുക ശ്വസിക്കൽ ദിവ്യ ഔഷധമായി കണക്കാക്കുന്നു. 50 വർഷം മുമ്പ് കോട്ടയത്ത് നിന്ന് കുടിയേറ്റം നടത്തിയ തോമസിന് സ്വന്തമായി പത്ത് ഏകർ സ്ഥലമുണ്ട്. ഇവിടെ കവുങ്ങും, തെങ്ങും വാഴയും. കുരുമുളകും, റബ്ബറും ജാതിക്കയും, റംബുടാനും കൃഷി ചെയ്യുന്നു.

മീൻ കൃഷിയും ഇദ്ദേഹം നടത്തുന്നുണ്ട്. ഇതിനിടയിലാണ് സുഗന്ധം പരത്തി ഊദ് കൃഷിയിൽ തോമസ് വിജയം കൊയ്യുന്നത്. ഭാര്യ: ഫിലോമിന. മക്കൾ: ഷൈനു (ഇൻറീരിയർ ഡെകറേഷൻ കോഴിക്കോട്), ഷിൻജു (ഓഡിയോളജിസ്റ്റ് അബുദബി ), ഷൈജോ (കേ പ്ടൗൺ, സൗത് ആഫ്രിക).

Keywords: News, Kerala, Kasaragod, Kanhangad, Rajapuram, Top-Headlines, Agriculture, Cultivation, Agarwood cultivation, Agarwood cultivation in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia