city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്ല വിളയിക്കുന്നത് ക്വിന്റലുകണക്കിന് പച്ചക്കറികള്‍

കാസര്‍കോട്: (www.kasargodvartha.com 26.05.2014) പച്ചക്കറി ഉല്‍പാദന കാര്യത്തില്‍ പൊവ്വലിലെ ചാലിക്കര വീട്ടില്‍ അബ്ദുള്ള വിജയകരമായ ഹരിതപാഠം കുറിക്കുകയാണ്. കൃഷിയിലെ നൂറുമേനി വിളവിനു പുറമേ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് കൂടി ലഭിച്ചതോടെ ഇദ്ദേഹത്തിന്റെ വിജയത്തിന് നൂറുമേനി തിളക്കം.

എട്ടാം ക്ലാസ്സ് പഠനത്തിനു ശേഷം കൃഷിയിലേക്കിറങ്ങിയ ഈ കര്‍ഷകന് എല്ലാത്തരം പച്ചക്കറി കൃഷികളുമുണ്ട്. 90 സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള അബ്ദുളള പത്തേക്കറോളം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഇതില്‍ എട്ടേക്കറോളം നെല്‍ക്കൃഷി ചെയ്യുന്നു. ബാക്കി കൃഷിയിടത്തില്‍ പച്ചക്കറികള്‍ ചെയ്തു വരുന്നു. നാലേക്കര്‍ സ്ഥലത്ത് പച്ചക്കറി, പടവലം, പയര്‍, വാഴ എന്നിവ മാറി മാറി കൃഷി ചെയ്യുന്നു.
അബ്ദുല്ല വിളയിക്കുന്നത് ക്വിന്റലുകണക്കിന് പച്ചക്കറികള്‍
25 വര്‍ഷത്തെ കാര്‍ഷിക പാരമ്പര്യമുള്ള അബ്ദുളള മുഴുവന്‍ സമയവും പാടത്താണ് ഏത് പൊരിവെയിലിലും മഴയത്തും കൃഷിയെ ഉപേക്ഷിച്ചൊരു ചിന്ത ഇദ്ദേഹത്തിനില്ല. ഏത് കൃഷിയാണ് കൂടുതല്‍ മെച്ചമെന്നു അബ്ദുള്ളയോടു ചോദിച്ചാല്‍ എല്ലാ കൃഷിയും നല്ലതാണെന്നായിരിക്കും മറുപടി. ഇത്തവണ 25 ക്വിന്റല്‍ പയര്‍, 75 ക്വിന്റല്‍ പടവലം, 20 ക്വിന്റല്‍ ചീര, 110 ക്വിന്റല്‍ വെള്ളരി, 100 ക്വിന്റല്‍ കുമ്പളങ്ങ, 50 ക്വിന്റല്‍ കക്കിരി എന്നിവ വിളവെടുത്തു കഴിഞ്ഞു. അറുപതു ദിവസമാകുമ്പോള്‍ പടവലം പാകമാകും. വിളവെടുപ്പ് തുടങ്ങിയാല്‍ നാലുമാസം വരെ ലഭിക്കുമെന്ന മെച്ചമുണ്ട്. ഒന്നര കിലോഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള പടവലങ്ങ വരെ ലഭിക്കാറുണ്ട്.

100 ക്വിന്റല്‍ വരെ വിളവ് ലഭിച്ചാല്‍ പടവലവും പയറുമാണ് പച്ചക്കറിയില്‍ ഏറ്റവും ലാഭം. ഹൈബ്രിഡ് ഇനം കക്കിരിയാണ് ഇത്തവണം വിളവിറക്കിയത്. ഇതില്‍ നിന്നും കൂടുതല്‍ ഉല്പാദനം സാധ്യമാവുന്നുണ്ട്. 200 ടിഷ്യൂകള്‍ച്ചര്‍ വാഴയും 200 നേന്ത്രനും കൃഷിയിടത്തിലുണ്ട്.
അബ്ദുല്ല വിളയിക്കുന്നത് ക്വിന്റലുകണക്കിന് പച്ചക്കറികള്‍
ജൈവകീടനാശിനികള്‍ മാത്രമാണ് പച്ചക്കറികള്‍ക്ക് പ്രയോഗിക്കുന്നത്. രാവിലെ അഞ്ച് മണിമുതല്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കിറങ്ങിയാല്‍ സന്ധ്യ വരെ നീളുന്ന അദ്ധ്വാനം തനിക്കു സന്തോഷമാണ് പകരുന്നതെന്ന് അബ്ദുള്ള പറയുന്നു. പിതാവിന്റെ കാര്‍ഷിക പാരമ്പര്യം പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിലേക്കിറങ്ങിയത്. ഞാനുള്‍പ്പെടെയുളള തലമുറ കഴിഞ്ഞാല്‍ കൃഷി അന്യം നിന്നു പോവുന്ന അവസ്ഥയായിരിക്കും കേരളത്തിന് വരാന്‍ പോവുന്നതെന്നും ഈ കര്‍ഷകന്‍ ആശങ്കപ്പെടുന്നു.

ക്ഷീരകര്‍ഷകന്‍ കൂടിയായ അബ്ദുള്ള കാലിവളവും കോഴിവളവുമാണ് പച്ചക്കറികള്‍ക്ക് നല്‍കുന്നത്. നാടന്‍, ജഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളെയാണ് വളര്‍ത്തുന്നത്. ദിവസം പത്ത് ലിറ്റര്‍ പാല്‍ സൊസൈറ്റി വഴി വിപണനം ചെയ്യുന്നുണ്ട്. പശുക്കളുടെ കാര്യം മുഴുവന്‍ ഭാര്യ നബീസ നോക്കുന്നതിനാല്‍ കൃഷിയിടത്തിലെ പ്രവൃത്തികള്‍ അബ്ദുള്ളയ്ക്ക് സുഗമമാവുന്നു. മക്കളായ മുഹമ്മദ് ഫൈസലും അബ്ദുള്‍ ഖാദറും അഫ്‌സലും ഫാത്തിമയുമെല്ലാം കൃഷിയുമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നു.

കൃഷിയിലെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും നിരവധി അംഗീകാരങ്ങളും അബ്ദുല്ലയില്‍ തേടിയെത്തിയിട്ടുണ്ട്. കൃഷിയില്‍ മാതൃകാപരമായി മുന്നേറുന്ന അബ്ദുള്ളയുടെ കൃഷിയിടം കണ്ടാല്‍ കാര്‍ഷിക മേഖലയില്‍ നിന്നും പിന്തിരിയാന്‍ ആര്‍ക്കും തോന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിയുടെ സത്യപ്രതിജ്ഞ ലൈവായി ഫോണിലൂടെയും
Keywords : Kasaragod, Agriculture, Kerala, Farmer, Povvel, Abdulla, Family, Winner, Success. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia