city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാനത്തൂരിലും നായാട്ട്: 9 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മധൂര്‍ ഉളിയത്തടുക്കയില്‍ നിന്ന് തോക്കും തിരകളുമായി രണ്ടംഗ നായാട്ട് സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാനത്തൂര്‍ പയറടുക്കത്ത് നിന്ന് ഒമ്പത് പേരെകൂടി അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായവരില്‍ നിന്ന് ആറ് തിരകള്‍, രണ്ട് കത്തി, ടോര്‍ച് എന്നിവ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ജീപ്പ് കസ്റ്റഡിയിലെടുത്തു.

ബന്തടുക്ക മാണിമൂലയിലെ മോഹനന്‍ (48), രവി (35), പാലാറിലെ ഗണേശ് ഗൗഡ (24), കുറ്റിക്കോലിലെ സോമന്‍ (67), മാണിമൂലയിലെ ശ്രീനിവാസന്‍ (32), മാണിമൂല തട്ടിലെ ശ്രീധരന്‍ (28), മധു (24), കൃഷ്ണന്‍ (45), നെച്ചിപ്പടുപ്പിലെ സതീശന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. മാണിമൂലയിലെ ജയന്‍, ബേക്കലിലെ ഗംഗാധരന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.

കാനത്തൂര്‍ വനത്തില്‍ നായാട്ടു സംഘം ഇറങ്ങിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.വി. രാജഗോപാലന്‍, പി. സുകുമാരന്‍, കെ. അനിലന്‍, ആര്‍. സാബു, രാജു എന്നിവരുടെ നേതൃത്വത്തിലാണ് നായാട്ടു സംഘത്തെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ ദിവസം മധൂര്‍ ഉളിയത്തടുക്കയില്‍ നടത്തിയ റെയ്ഡില്‍ മുന്നാട് ചുളളിയിലെ പി.ടി. അനില്‍കുമാര്‍ (32), ടി. ഗോപാലന്‍ (62) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ടു തോക്കും എട്ടു തിരകളും കണ്ടെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച ജീപ്പും ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എം. രാജീവന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കാനത്തൂരിലും നായാട്ട്: 9 പേര്‍ അറസ്റ്റില്‍
File Photo
വയനാട്ടു കുലവന്‍ ദൈവംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ബപ്പിടല്‍ ചടങ്ങിന് വേണ്ടി മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നത് നാട്ടില്‍ പതിവായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നേരത്തെ വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ രഹസ്യമായി ഇപ്പോഴും നായാട്ട് നടക്കുന്നുണ്ട്. അങ്ങനെ എത്തിയവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് സംശയിക്കുന്നു. അതേസമയം നായാട്ടിനെതിരെ വനം വകുപ്പ് അധികൃതര്‍ നടപടി ശക്തമാക്കിയതോടെ പന്നി ഉള്‍പെടെയുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന അവസ്ഥ ഉണ്ടായതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

 Related News:  ര­ണ്ടം­ഗ­ നാ­യാ­ട്ടു­സംഘം അ­റ­സ്റ്റില്‍; തോ­ക്കു­കളും തി­ര­കളും ജീപ്പും ക­സ്റ്റ­ഡി­യില്‍

Keywords: Arrest, Forest-Range-Officer, Bandaduka, Animal, Agriculture, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia