ബാധ്യത 12 കോടി; ഉടന്‍ പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് കൃഷിവകുപ്പിന് കെ എസ് ഇ ബിയുടെ മുന്നറിയിപ്പ്
Dec 14, 2017, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2017) 12 കോടി ബാധ്യത വരുത്തിയ കൃഷിവകുപ്പിന്റെ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി രംഗത്ത്. കൃഷി ആവശ്യത്തിന് സൗജന്യവൈദ്യുതി നല്‍കിയ വകയില്‍ കൃഷി വകുപ്പു നല്‍കേണ്ട 12കോടിയോളം രൂപ ഉടന്‍ നല്‍കമമെന്നാണ് കെ എസ് ഇ ബി നിര്‍ദേശം.
കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് കെഎസ്ഇബി അധികൃതര്‍ കൃഷി വകുപ്പിനും ഗുണഭോക്താക്കള്‍ക്കും നല്‍കിയെങ്കിലും അടച്ചത് ഒരു കോടിയോളം രൂപ മാത്രമാണ്. 10.89 കോടി രൂപ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ കുടിശിക അടയ്ക്കാനായി 1.90 കോടി രൂപ മാത്രമാണ് ഇതുവരെയായി അനുവദിച്ചുകിട്ടിയതെന്നും ഇതില്‍ 99 ലക്ഷം രൂപ വിവിധ സെക്ഷന്‍ഓഫിസുകളിലേക്കു കൈമാറിയെന്നും കൃഷി വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
ബാക്കി തുക ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ മാറാനായില്ലെന്നാണാണ് പറയുന്നത്. സൗജന്യമായി വൈദ്യുതി കണക്ഷന്‍ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലാണ് ഏറെയും കണക്ഷനുള്ളത്. വൈദ്യുതി വകുപ്പ് അടയ്ക്കാനുള്ള തുകയുടെ വിവരങ്ങള്‍ മാസം തോറും കൃഷി വകുപ്പിനെ അറിയിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കുടിശികയായിട്ടുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് കര്‍ശന നിര്‍ദേശമാണ് ലഭിച്ചിട്ടുള്ളതെന്നും അതിനാല്‍ വരും ദിവസങ്ങളില്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കാതെ വേറെ മാര്‍ഗമില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
മറ്റു ജില്ലകളില്‍ കൃഷി വകുപ്പ് കുടിശിക വരുത്തിയിട്ടില്ലെന്നും കാസര്‍കോട്ട് മാത്രമാണ് ഇങ്ങനെയൊരവസ്ഥയെന്നും കെ എസ് ഇബി കുറ്റപ്പെടുത്തി.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Agriculture, 12 crore Liability; KSEB's Warning to Agricultural department