city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളക്ടറേറ്റ് ജീവനക്കാര്‍ ഇറക്കിയ പചക്കറി കൃഷിയില്‍ നൂറുമേനി വിളവ്

കളക്ടറേറ്റ് ജീവനക്കാര്‍ ഇറക്കിയ പചക്കറി കൃഷിയില്‍ നൂറുമേനി വിളവ്
കാസര്‍കോട്: കളക്ടറേറ്റ് ജീവനക്കാര്‍ ഇറക്കിയ പചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഒരു ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ഇറക്കിയത്. അന്യമാകുന്ന കാര്‍ഷിക സംസ്‌കൃതിയെ ഓര്‍മ്മപ്പെടുത്താനും ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കാനുമാണ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.

പയര്‍, വെണ്ട, ചീര, നരമ്പന്‍, പച്ചമുളക്, കാബേജ്, കോളിഫ്‌ലവര്‍, മത്തന്‍, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചുളള കൃഷി രീതിയാണ് അവലംബിച്ചത്. വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജീവനക്കാര്‍ക്ക് മിതമായ നിരക്കിലാണ് പച്ചക്കറി വിതരണം ചെയ്യുന്നത്.

ജീവനക്കാരുടെ സ്‌ക്വാഡുകളാക്കിയാണ് കൃഷിക്ക് വെളളമൊഴിക്കുന്നതും പരിചരിക്കുന്നതും. ഓഫീസ് ജോലിയെ ബാധിക്കാത്ത തരത്തിലാണ് പരിചരണം. ജില്ലാ കളക്ടര്‍, എ ഡി എം, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നിവരുടെ പ്രോല്‍സാഹനവും ലഭിക്കുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനാണ് സ്റ്റാഫ് കൗണ്‍സില്‍ ആലോചിക്കുന്നത്. ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി പ്രസിഡണ്ടും വി ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമായുളള 23 അംഗ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

Keywords: Kasaragod, Collectorate, Agriculture, vegetable, farming

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia