city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ പീഡിത ജനമുന്നണി പ്രിന്‍സിപ്പിള്‍ കൃഷി ഒഫീസറെ ബന്ദിയാക്കി

എന്‍ഡോസള്‍ഫാന്‍ പീഡിത ജനമുന്നണി പ്രിന്‍സിപ്പിള്‍ കൃഷി ഒഫീസറെ ബന്ദിയാക്കി
കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ചീമേനി, പെരിയ, രാജപുരം ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിതജനമുന്നണിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കലക്ട്രേറ്റില്‍ പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് തിരുമലശ്വേര ഭട്ടിനെ ബന്ദിയാക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ കൃഷി ഓഫീസറെ ബന്ദിയാക്കിയത്. ഏഴുമാസം മുമ്പ് ഇവര്‍ പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കിയുന്നു. 1968ലെ ഇന്‍സെക്റ്റ്‌സ് ആക്ട് അനുസരിച്ച് അനധികൃമായി കീടനാശിനികള്‍ സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണ്ട് കേസെടുത്ത് നടപടി സ്വീകരിക്കേണ്ടത് പ്രിന്‍സിപ്പില്‍ കൃഷി ഓഫീസറാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് നിയമം. ഇതനുസരിച്ചാണ് ജനകീയ മുന്നണി പരാതി നല്‍കിയത്. ഏഴുമാസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നൂറോളം വരുന്ന ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കൃഷി ഓഫീസറെ ബന്ദിയാക്കിയത്. 1500 ലീറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് നിരോധനത്തിനു മുമ്പ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. നേരത്തേ അനുമതിയോടെയാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചതെന്നതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കൃഷി ഓഫീസര്‍ തിരുമലേശ്വര ഭട്ട് പറഞ്ഞു. ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കലക്ടറെ കണ്ടും ഇതു സംബന്ധിച്ച് ഉച്ചയോടെ ചര്‍ച്ച നടത്തി. ഏഴുമാസം മുമ്പ് പരാതി ലഭിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ പൂനയിലെ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പമെന്റ് ഓര്‍ഗനൈസഷനും, ഗവ. സെക്രട്ടറിയേയും രേഖമൂലം അറിയിച്ചിരുന്നതായും കൃഷി ഓഫീസര്‍ പറഞ്ഞു. ഇവര്‍ ഉടന്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനമുന്നണി പ്രിന്‍സിപ്പിള്‍ കൃഷി ഒഫീസറെ ബന്ദിയാക്കി










Photos: Zubair pallikal 







Keywords: kasaragod, Agriculture, Office, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia