city-gold-ad-for-blogger
Aster MIMS 10/10/2023

Drowned | മംഗ്ളൂറിലെ ബീചിൽ കാസർകോട് സ്വദേശികളായ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

മംഗ്ളുറു: (KasargodVartha) ഉള്ളാൾ സോമേശ്വർ ബീചിന് സമീപം കാസർകോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മഞ്ചേശ്വരം അട്ക്കയിലെ ശേഖരന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സോമേശ്വർ അലിമാക്കല്ലിനടുത്താണ് സംഭവം നടന്നത്. യശ്വിതും യുവരാജും ഉൾപെടെ സോമേശ്വര പരിജ്ഞാന കോളജിലെ വിദ്യാർഥികളായ ആറ് പേർ ശനിയാഴ്ച ഉച്ചയ്ക്ക് സോമനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു.
 
Drowned | മംഗ്ളൂറിലെ ബീചിൽ കാസർകോട് സ്വദേശികളായ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

ക്ഷേത്രത്തിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം ഇവർ വൈകീട്ടോടെ അലിമാക്കല്ലിനടുത്തുള്ള കടൽ തീരവും സന്ദർശിച്ചു. ഇതിനിടെ യശ്വിതും യുവരാജും ഇവിടെയുള്ള പാറക്കെട്ടുകൾക്ക് അടിയിൽ വെള്ളത്തിലേക്ക് ഇറങ്ങി. ശക്തമായ തിരമാലയിൽ യുവരാജ് കടലിലേക്ക് വീണപ്പോൾ യശ്വിത് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇരുവരും തിരമാലയിൽ ഒലിച്ചുപോവുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. കൂടെയുണ്ടായിരുന്നവർ സമീപത്തെ ഷെഡിൽ നിന്ന് ട്യൂബ് ഉപയോഗിച്ച് ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

Drowned | മംഗ്ളൂറിലെ ബീചിൽ കാസർകോട് സ്വദേശികളായ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ ശനിയാഴ്ച വൈകുന്നേരം മുതൽ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ദുരന്തം നടന്ന അതേസ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർഥികൾ ഉൾപെടെ ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് സോമേശ്വര ബീച്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അലിമാക്കല്ല് എന്ന പ്രദേശം. വേലിയേറ്റത്തെ തുടർന്ന് തിരമാലകൾ ശക്തമായിരുന്നതും വിദ്യാർഥികളുടെ മുങ്ങിമരണത്തിന് കാരണമായതായി പ്രദേശവാസികൾ പറഞ്ഞു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Drowned, Death, Obituary, Mangalore, Someshwar Beach, Ullal, Two PU students drowned at Someshwar Beach in Ullal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL