city-gold-ad-for-blogger
Aster MIMS 10/10/2023

Rank | പി എസ് സി ഹയർ സെകൻഡറി അധ്യാപിക റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി കാസർകോട് സ്വദേശിനി; ആഇശത് റംസീനയ്ക്ക് ഇത് അഭിമാന നേട്ടം; പഠിച്ചത് സ്വന്തം നിലക്ക്, ഒരു കോചിങ് സെന്ററിനെയും ആശ്രയിച്ചില്ല

മൊഗ്രാൽ: (KasargodVartha) പി എസ് സി ഹയർ സെകൻഡറി അധ്യാപിക റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി കാസർകോട് സ്വദേശിനി. മൊഗ്രാൽ പെർവാഡിലെ എ ആഇശത് റംസീനയാണ് സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) പരീക്ഷയിൽ സംസ്ഥാന തലത്തിൽ അഭിമാന നേട്ടം കൈവരിച്ചത്. കാറ്റഗറി നമ്പർ 394/2021 ഹയർ സെകൻഡറി വകുപ്പിലെ നിയമനത്തിനായി നടത്തിയ മത്സര പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഡിസംബർ ഒന്നിനാണ് പി എസ് സി പ്രസിദ്ധീകരിച്ചത്.
 
Rank | പി എസ് സി ഹയർ സെകൻഡറി അധ്യാപിക റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി കാസർകോട് സ്വദേശിനി; ആഇശത് റംസീനയ്ക്ക് ഇത് അഭിമാന നേട്ടം; പഠിച്ചത് സ്വന്തം നിലക്ക്, ഒരു കോചിങ് സെന്ററിനെയും ആശ്രയിച്ചില്ല

  കഠിനാധ്വാനത്തിലൂടെയാണ് സംസ്ഥാന തല പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനമെന്ന തിളക്കമാർന്ന വിജയം നേടാൻ ആഇശത് റംസീനയ്ക്ക് സാധിച്ചത്. നേരത്തെ ഗണിത ശാസ്ത്ര ഹൈസ്കൂൾ അധ്യാപക പട്ടികയിൽ 19-ാം റാങ്കും നേടിയിരുന്നു ഈ മിടുക്കി. ജി വി എച് എസ് എസ് മൊഗ്രാലിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയതിന് ശേഷം മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.

തുടർന്ന് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ചാല ടീചർ എജുകേഷൻ സെന്ററിൽ നിന്ന് ബി എഡും കരസ്ഥമാക്കി. ഇതിനൊപ്പമാണ് പി എസ് സി പരീക്ഷക്കും ഒരുങ്ങിയത്. ഇത്തരമൊരു നേട്ടം കൈവരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ആഇശത് റംസീന കാസർകോട് വാർത്തയോട് പ്രതികരിച്ചു. പരീശിലന വഴിയില്‍ ഒരു കോചിങ് സെന്ററിനെയും ആശ്രയിച്ചില്ലെന്നതാണ് റംസീനയുടെ നേട്ടത്തിന്റെ പ്രത്യേകത. ചിട്ടയായ പഠനമാണ് വിജയത്തിന്റെ രഹസ്യം.

നേരത്തെ ഗോവിന്ദ പൈ കോളജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഉദുമയിലെ ഒരു കോളജിൽ അധ്യാപികയാണ്. ഇതിനിടയിൽ പുസ്തകങ്ങളിലൂടെ സ്വന്തം നിലക്ക് പഠിക്കാൻ തുടങ്ങി. ഇഷ്ടപ്രകാരം മനസിലാക്കി പഠിക്കാം എന്നതാണ് ഇങ്ങനെ പഠിക്കുന്നതിന്റെ ഗുണമെന്നും റംസീന പറയുന്നു. കുടുംബത്തിന്റെ പിന്തുണയും കരുത്തായി. മൊഗ്രാൽ സി എം അബ്ദുൽ ഖാദർ - എൽ ടി നഫീസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുഹമ്മദ് ഹബീബ് (എം സി എ വിദ്യാർഥി), റഹ്‌മത്, റൈഹാന.
< !- START disable copy paste -->
Rank | പി എസ് സി ഹയർ സെകൻഡറി അധ്യാപിക റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി കാസർകോട് സ്വദേശിനി; ആഇശത് റംസീനയ്ക്ക് ഇത് അഭിമാന നേട്ടം; പഠിച്ചത് സ്വന്തം നിലക്ക്, ഒരു കോചിങ് സെന്ററിനെയും ആശ്രയിച്ചില്ല

Keywords:  Kasargod, Kasaragod News, Kerala, Kerala News, Higher Secondary, Teacher, Rank, Mogral, Aishath Ramsena, Psc, Junior, Native of Kasaragod topped Higher Secondary teacher rank list. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL