city-gold-ad-for-blogger

Died | 'ബോട് തൊഴിലാളികൾ തമ്മിൽ തർക്കം'; മംഗ്ളൂറിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മംഗ്ളുറു: (KasargodVartha) രണ്ട് ബോട് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനോയ് എന്ന ജോൺസൺ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീർഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി - നിർമാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
   
Died | 'ബോട് തൊഴിലാളികൾ തമ്മിൽ തർക്കം'; മംഗ്ളൂറിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

'ബിനുവും ജോൺസണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോൺസൺ, മുറിയിൽ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങി', പൊലീസ് പറഞ്ഞു. സംഭവത്തിൽ പനമ്പൂർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 
Died | 'ബോട് തൊഴിലാളികൾ തമ്മിൽ തർക്കം'; മംഗ്ളൂറിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു



Keywords: Top-Headlines, Kerala, Kerala-News, Mangalore, Mangalore-News, Died, Obituary, Kollam, Police, Malayali youth died in Mangalore. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia