Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | 'സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം'; യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഡിവൈഎസ്പിക്ക് പരാതി; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

'വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു' Death, Malayalam News, കാസറഗോഡ് വാർത്തകൾ
ബേക്കല്‍: (KasargodVartha) ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് ബേക്കല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. പള്ളിക്കര പള്ളിപ്പുഴ കീക്കാനിലെ എന്‍ പി മുഹമ്മദ്-ബീഫാത്വിമ ദമ്പതികളുടെ മകള്‍ മുഹ്‌സിന (25) ആണ് മരിച്ചത്. ബന്തടുക്ക കരിബേഡകത്തെ ടിഎ അശ്കറാണ് ഭര്‍ത്താവ്. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് മുഹ്‌സിന ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ തട്ടിലെ കമ്പിയില്‍ ഷോള്‍ കൊണ്ട് കുരുക്കുണ്ടാക്കി മരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. മുഹ്‌സിന-അശ്കര്‍ ദമ്പതികള്‍ക്ക് ഫാത്വിമത് റുല്‍ഫ എന്ന മകളുണ്ട്.

News, Kerala, Kasaragod, Bekal, Complaint, Woman, Death, Crime, Police, Case, Investigation, Death of woman: Family alleges murder.

പിതാവ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ

'2020 ഒക്ടോബര്‍ ഒന്നിനാണ് മതാചാരപ്രകാരം മുഹ്‌സിനയെ അശ്കറിന് വിവാഹം ചെയ്ത്‌കൊടുത്തത്. വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. സഊദിയില്‍ ജോലി ഉണ്ടായിരുന്ന സമയത്തായിരുന്നു വിവാഹം. കല്യാണത്തിന് ശേഷം സഊദിയിലേക്ക് പോയ അശ്കര്‍ അധികം വൈകാതെ നാട്ടിലേക്ക് മടങ്ങി വന്നു. ജോലിക്കു പോകുകയോ മറ്റു കാര്യമായ വരുമാനമൊന്നുമില്ലാതെ വന്നതോടെ സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് അശ്കറും മാതാപിതാക്കളും മാനസികവും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
  
bekal, complaint

ഒരു വര്‍ഷം മുമ്പ് മുഹ്‌സിന പീഡനം സഹിക്ക വയ്യാതെ പള്ളിപ്പുഴയിലെ സ്വന്തം വീട്ടിലേത്ത് തിരിച്ച് വന്നിരുന്നു. പിന്നീട് ബന്ധുക്കളുടെ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് മുഹ്‌സിന വീണ്ടും ഭര്‍തൃവീട്ടില്‍ തിരിച്ച് പോയത്. മരിക്കുന്നതിന് തലേ ദിവസം മുഹ്‌സിന സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഉപദ്രവം അസഹനീയമാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിറ്റേദിവസം ഭര്‍തൃവീട്ടിലെത്തി കൂട്ടികൊണ്ട് വരുമെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

വീട്ടുകാര്‍ മുഹ്‌സിനയെ കൂട്ടിക്കൊണ്ടുവരാന്‍ പോകാനിരിക്കെയാണ് തൂങ്ങിമരിച്ചതായി വിവരം അറിയിച്ചത്. സംഭവം നടന്ന വിവരമറിഞ്ഞ അയല്‍ക്കാരെത്തുന്നതിന് മുമ്പ് കെട്ടഴിച്ച് താഴെയിറക്കിയിരുന്നു. ആദ്യം ബന്തടുക്കയിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കാസര്‍കോട് താലൂക് ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു'.

ഇവിടെ വെച്ചാണ് വീട്ടുകാര്‍ യുവതിയുടെ ചേതനയറ്റ മൃതദേഹം കണ്ടത്. മകളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നപടി സ്വീകരിക്കണമെന്നുമാണ് ഡിവൈഎസിപിക്ക് നല്‍കിയ പരാതിയില്‍ പിതാവ് ആവശ്യപ്പെട്ടിരുന്നത്.

'മുഹ്‌സിന ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ കേടായ ശേഷം വേറെ ഫോണ്‍ നല്‍കിയിരുന്നില്ല. കുഞ്ഞിന്റെ കാതുകുത്തിന് പോലും പിതാവിനോടോ സഹോദരന്‍മാരോടോ പണം വാങ്ങിക്കൊണ്ടുവരണമെന്ന് അശ്കര്‍ പറഞ്ഞിരുന്നതെന്ന് യുവതി സഹോദരി സുരയ്യയെ വിളിച്ച് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ചാല്‍ തുറന്ന് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും നിന്നെ തല്ലിക്കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്നും ഇടയ്ക്കിടെ ഭര്‍ത്താവും മാതാവും പറയാറുണ്ടെന്നും മുഹ്‌സിന സഹോദരിയോട് പറഞ്ഞിരുന്നു', പിതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അസ്വഭാവിക മരണത്തിന് ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്നും ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവതിയുടെ സഹോദരങ്ങള്‍: നാസര്‍, സമീര്‍, സുബൈര്‍, മുസമ്മില്‍, ആയിശ, സുരയ്യ, സറീന, സുലൈഖ.

Keywords: News, Kerala, Kasaragod, Bekal, Complaint, Woman, Death, Crime, Police, Case, Investigation, Death of woman: Family alleges murder.
< !- START disable copy paste -->

Post a Comment