Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth Killed | തൃശ്ശൂര്‍ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു; 3 പേര്‍ക്ക് പരുക്ക്

സഹോദരങ്ങളും ആക്രമണത്തിനിരയായി Youth, Killed, Three, Injured, Thrissur City, Local News, Kerala News, Death, Brothers, Hospital, Treatment, Medical Co
തൃശ്ശൂര്‍: (KasargodVartha) നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാളുടെ സഹോദരനും കുത്തേറ്റു. തിങ്കളാഴ്ച (06.11.2023) രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്തെത്തിയ പൊലീസ് പറയുന്നത്: ദിവാന്‍ജിമൂല പാസ്‌പോര്‍ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് അടി പിടിയിലുള്ള പരുക്കാണ്. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.

ശ്രീരാഗും സംഘവും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചതോടെ തര്‍ക്കമായി. തുടര്‍ന്നായിരുന്നു കത്തിക്കുത്ത്.

ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കുത്തിയ അല്‍ത്താഫിനും സംഘട്ടനത്തില്‍ പരുക്കേറ്റു. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരുക്കേറ്റവരില്‍ രണ്ടു പേരെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




Keywords: News, Kerala, Kerala-News, Thrissur-News, Crime, Top-Headlines, Youth, Killed, Three, Injured, Thrissur City, Local News, Kerala News, Death, Brothers, Hospital, Treatment, Medical College, Police, Youth killed and three others injured in Thrissur City.

Post a Comment