Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | വിഷം അകത്ത് ചെന്ന് അവശനിലയിലായിരുന്ന യുവാവ് മരിച്ചു

മീൻപിടുത്ത തൊഴിലാളിയാണ് Obituary, Malayalam News, കാസർകോട് വാർത്തകൾ, Melparamba
കാസർകോട്: (KasargodVartha) വിഷം അകത്ത് ചെന്ന് അവശനിലയിലായിരുന്ന യുവാവ് മരിച്ചു. കോട്ടിക്കുളം കെ കെ വളപ്പിലെ ബാലൻ - കാളി ദമ്പതികളുടെ മകൻ ബി രാജേഷ് (39) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച കീഴൂരിലെ ഭാര്യാവീട്ടിൽ വെച്ചാണ് അവശനിലയിൽ യുവാവിനെ കണ്ടെത്തിയത്.

News, Kerala, Kasaragod, Obituary, Malayalam News, Melparamba, Youth, Dies, Treatment, Obituary, Hospital, Dead Body, Postmortem, Investigation, Youth dies during treatment.

ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

മീൻപിടുത്ത തൊഴിലാളിയാണ് മരിച്ച രാജേഷ്. ഭാര്യ: സൈന. മക്കൾ: ശ്രീദേവ്, ശ്രീബാല. സഹോദരങ്ങൾ: ധനേഷ്, രതീഷ്. മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Kerala, Kasaragod, Obituary, Malayalam News, Melparamba, Youth, Dies, Treatment, Obituary, Hospital, Dead Body, Postmortem, Investigation, Youth dies during treatment.
< !- START disable copy paste -->

Post a Comment