Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | ബെംഗ്ളൂറിൽ സ്പീഡ് ബ്രേകറിൽ ഇടിച്ച് സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസർകോട്ടെ യുവാവിന് ദാരുണാന്ത്യം

ഐ ടി ജീവനക്കാരനാണ് Accident, Bangalore, Malayalam News, കാസർകോട് വാർത്തകൾ
ബെംഗ്ളുറു: (KasargodVartha) സ്പീഡ് ബ്രേകറിൽ ഇടിച്ച് സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാസർകോട് തെരുവത്തെ വി എം മജാസ് (36) ആണ് മരിച്ചത്. മുസദ്ദിഖ് മടിക്കേരി - സാകിറ തെരുവത്ത് ദമ്പതികളുടെ മകനാണ്. ബെംഗ്ളൂറിൽ ഐ ടി കംപനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
  

ബുധനാഴ്ച രാവിലെ ബെംഗ്ളുറു നഗരത്തിലാണ് അപകടം സംഭവിച്ചത്. സ്‌കൂടറിൽ സഞ്ചരിക്കുന്നതിനിടെ, റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേകറിൽ ഇടിച്ച് സ്‌കൂടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മജാസിനെ ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 



പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തെരുവത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: മുംതാസ. സഹോദരങ്ങൾ: ഇജാസ്, സഫ്റിൻ.

Keywords: News, Top-Headlines, Kasargod, Kasaragod-News, Accident, Bangalore, Malayalam News, Youth died after scooter went out of control and overturned

Post a Comment