Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | തേപ്പ് തൊഴിലാളിയായ യുവാവ് ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയാണ് Obituary, Malayalam News, കാസറഗോഡ് വാർത്തകൾ, Chemnad
കാസർകോട്: (KasargodVartha) തേപ്പ് തൊഴിലാളിയായ യുവാവ് ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയും ചെമ്മനാട് മുണ്ടാംകുളത്തെ കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ജോലിക്കാരനുമായ ഖാസിം (20) ആണ് മരിച്ചത്.

News, Kerala, Kasaragod, Chemnad, Obituary, Man, Died, Work, Hospital, Young man collapsed and died while going to work.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച് ജോലിക്ക് പോകുന്നതിനിടെ അസഹ്യമായ തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുണ്ടാംകുളത്തെ മുനീറിന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കംപനിയിലെ തേപ്പ് ജോലിക്കാരനാണ് ഖാസിം. മൂന്ന് മാസം മുമ്പാണ് ഖാസിം ജോലിക്കായി 15 ഓളം പേർക്കൊപ്പം പശ്ചിമ ബംഗാളിൽ നിന്നും കാസർകോട്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും.

Keywords: News, Kerala, Kasaragod, Chemnad, Obituary, Man, Died, Work, Hospital, Young man collapsed and died while going to work.
< !- START disable copy paste -->

Post a Comment