Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | 'സിസേറിയന് നൽകിയ അനസ്തേഷ്യ കൂടിപ്പോയി'; 20 ദിവസത്തോളമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

പ്രസവ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചതായിരുന്നു Obituary, Kanhangad, Malayalam News, കാസറഗോഡ് വാർത്തകൾ,
കാഞ്ഞങ്ങാട്: (KasargodVartha) 20 ദിവസത്തോളമായി ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. സിസേറിയന് നൽകിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടർന്നാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം. മംഗ്ളൂറിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കല്ലൂരാവിയിലെ പരേതനായ സി എച് സലാം ഹാജി - ഖദീജ ദമ്പതികളുടെ മകൾ സമീറ (30) ആണ് മരിച്ചത്.

 

 

കഴിഞ്ഞമാസമാണ് യുവതിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഇവിടെ പ്രസവ ശസ്ത്രക്രിയക്ക് മുന്നോടിയായി നൽകുന്ന അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് സമീറ ബോധ രഹിതയായി മാറാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ബോധം തിരിച്ചുകിട്ടാതായതോടെ വിദഗ്ധചികിത്സക്കായി മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 



മൂന്നാമത്തെ പ്രസവത്തിനാണ് സമീറയെ പ്രവേശിപ്പിച്ചത്. നേരത്തെ യുവതി ഇരട്ടകൾക്കും ജന്മം നൽകിയിരുന്നു. പ്രവാസിയായ അജാനൂർ കടപ്പുറത്തെ പി എം സിദ്ദീഖിന്റെ ഭാര്യയാണ് സമീറ. മക്കൾ: സാകിർ, സിയാദ്, സഹാന, സിദാൻ. സഹോദരങ്ങൾ: സകരിയ്യ, റംസീന, ശമീമ.

Keywords:News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Obituary, Kanhangad, Malayalam News, Woman was unconscious for 20 days and died

Post a Comment