Join Whatsapp Group. Join now!
Aster MIMS 10/10/2023

Vanitha Wing | കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് സംഘടിപ്പിക്കുന്ന 'വനിതാ സംഗമം' നവംബര്‍ 14ന് വെള്ളരിക്കുണ്ടില്‍

നവംബര്‍ 12ന് തിരുവാതിരക്കളി മത്സരം Vellarikkundu, KVVES, Vanitha Wing, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വനിതാ വിഭാഗമായ വനിതാ വിംഗ് ജില്ലാ കമിറ്റിയുടെ മൂന്നാമത് വനിതാസംഗമം വെള്ളരിക്കുണ്ടില്‍ നവംബര്‍ 14ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡികല്‍ കാംപ്, പ്രബന്ധരചനാ മത്സരം, മംഗലംകളി മത്സരം, തിരുവാതിരക്കളി മത്സരം, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഈ വര്‍ഷം വനിതാസംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

Vanitha,November,Kerala,Vellarikund,Triders,Confrence,Kasaragod,District,compatition,Medical,Camp 'Vanitha Sangamam' organized by Vanitha Wing on November 14

നവംബര്‍ 12 ന് ഉച്ചയ്ക്ക് 2.30 ന് തിരുവാതിരക്കളി മത്സരം ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10.30 മണിക്ക് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം വനിതാവിംഗ് സംസ്ഥാന പ്രസിഡണ്ട് സുബൈദ നാസര്‍ ഉദ്ഘാടനം ചെയ്യും. വ്യാപാര മേഖലയിലെ പുത്തന്‍ ട്രെൻഡുകളും, പുതിയ രീതികളും ലോകത്തിലുണ്ടാക്കിയ മാറ്റങ്ങള്‍, സ്ത്രീകളും സാമൂഹിക മുന്നേറ്റവും എന്ന വിഷയത്തില്‍ ഹൈദരബാദിലെ എസ് ബി ഐ സ്റ്റാഫ് കോളജ് അധ്യാപിക ഡോ. ബിന്ദു കെ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാപാര രംഗത്തെ ജില്ലയിലെ പ്രമുഖ വനിതകളെ ആദരിക്കും.

വെള്ളരിക്കുണ്ട് സെന്‍ എലിസബത് ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ മൈതാനത്ത് നിന്ന് ഉച്ചക്ക് 2.30ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് സമാപനസമ്മേളനം കെവിവിഇഎസ് സംസ്ഥാന വൈസ്പ്രസിഡണ്ടും, ജില്ലാ പ്രസിഡണ്ടുമായ കെ അഹ്‌മദ്‌ ശരീഫ് ഉദ്ഘാടനം ചെയ്യും. ശ്രീവിദ്യ മുല്ലച്ചേരി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാർത്താസമ്മേളനത്തില്‍ കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ്, ട്രഷറര്‍ മാഹിന്‍ കോളിക്കര, പബ്ലിസിറ്റി ചെയര്‍മാന്‍ തോമസ് കാനാട്ട്, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖാ മോഹന്‍ദാസ്, സംസ്ഥാന സെക്രടറി സരിജബാബു, ജില്ലാ ട്രഷറര്‍ ജയലക്ഷമി സുനില്‍, വൈസ് പ്രസിഡണ്ട് ആശാ രാധാകൃഷണന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സുനിത ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Vanitha, November, Kerala, Vellarikund, Triders, Confrence, Kasaragod, District, Competition, Medical, Camp, 'Vanitha Sangamam' organized by Vanitha Wing on November 14.

Post a Comment