Join Whatsapp Group. Join now!
Aster MIMS 10/10/2023

Train | മംഗ്‌ളൂറില്‍ നിന്നും തിരിച്ചുമുള്ള 8 ട്രെയിനുകളില്‍ അധികമായി രണ്ട് ജെനറല്‍ സെകന്‍ഡ് ക്ലാസ് കോചുകള്‍ അനുവദിച്ച് റെയില്‍വേ; ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് അല്‍പം ആശ്വാസം; വര്‍ധനവ് ഈ വണ്ടികളില്‍

തിങ്കളാഴ്ച മുതല്‍ മാറ്റം Train, Railway, North Malabar, Malayalam News, കാസറഗോഡ് വാര്‍ത
കാസര്‍കോട്: (KasargodVartha) ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് അല്‍പം ആശ്വാസം പകര്‍ന്ന് എട്ട് ട്രെയിനുകളില്‍ അധികമായി രണ്ട് ജെനറല്‍ സെകന്‍ഡ് ക്ലാസ് കോചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനാണ് സ്ഥിരമായി ഈ ട്രെയിനുകളില്‍ രണ്ട് കോചുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
            
Train

കോച് വര്‍ധിപ്പിക്കുന്ന ട്രെയിനുകള്‍

1. ട്രെയിന്‍ നമ്പര്‍ 06601 മഡ്ഗാവ് ജന്‍ക്ഷന്‍ - മംഗ്‌ളുറു സെന്‍ട്രല്‍ എക്സ്പ്രസ് - നവംബര്‍ അഞ്ച് (ഞായര്‍) മുതല്‍ അധിക കോച്
2. ട്രെയിന്‍ നമ്പര്‍ 06602 മംഗ്‌ളുറു സെന്‍ട്രല്‍ - മഡ്ഗാവ് ജന്‍ക്ഷന്‍ എക്‌സ്പ്രസ് - നവംബര്‍ അഞ്ച് (ഞായര്‍) മുതല്‍ അധിക കോച്
3. ട്രെയിന്‍ നമ്പര്‍ 16610 മംഗ്‌ളുറു സെന്‍ട്രല്‍-കോഴിക്കോട് എക്സ്പ്രസ് - നവംബര്‍ ആറ് (തിങ്കള്‍) മുതല്‍ അധിക കോച്

4. ട്രെയിന്‍ നമ്പര്‍ 06481 കോഴിക്കോട്-കണ്ണൂര്‍ എക്സ്പ്രസ് - നവംബര്‍ ആറ് (തിങ്കള്‍) മുതല്‍ അധിക കോച്
5 ട്രെയിന്‍ നമ്പര്‍ 06469 കണ്ണൂര്‍ - ചെറുവത്തൂര്‍ എക്സ്പ്രസ് - നവംബര്‍ ആറ് (തിങ്കള്‍) മുതല്‍ അധിക കോച്
6. ട്രെയിന്‍ നമ്പര്‍ 06491 ചെറുവത്തൂര്‍ - മംഗ്‌ളുറു സെന്‍ട്രല്‍ എക്സ്പ്രസ് - നവംബര്‍ ഏഴ് (ചൊവ്വാഴ്ച) മുതല്‍ അധിക കോച്

7. ട്രെയിന്‍ നമ്പര്‍ 16324 മംഗ്‌ളുറു സെന്‍ട്രല്‍ - കോയമ്പത്തൂര്‍ ജന്‍ക്ഷന്‍ എക്‌സ്പ്രസ് - നവംബര്‍ ഏഴ് (ചൊവ്വാഴ്ച) മുതല്‍ അധിക കോച്
8. ട്രെയിന്‍ നമ്പര്‍ 16323 കോയമ്പത്തൂര്‍ ജന്‍ക്ഷന്‍ - മംഗ്‌ളുറു സെന്‍ട്രല്‍ എക്സ്പ്രസ് - നവംബര്‍ എട്ട് (ബുധനാഴ്ച) - മുതല്‍ അധിക കോച്
         
Indian Railway

മറ്റ് ട്രെയിനുകളിലും സമാന വര്‍ധനവ്?

രാവിലെയും വൈകുന്നേരവും കാസര്‍കോട് - കണ്ണൂര്‍ - കോഴിക്കോട് റൂടിലോടുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. യാത്രക്കാരെ കുത്തിനിറച്ചാണ് ട്രെയിനുകളെലാം ഓടുന്നത്. തിരക്ക് മൂലം യാത്രക്കാര്‍ ശ്വാസം കിട്ടാതെ ബോധമറ്റ് വീഴുന്നതും പരുക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്. യാത്രാദുരിതം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നേരത്തെ നിരവധി തവണ റിപോര്‍ട് ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തില്‍ രണ്ട് കോചുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് ഏറെ നേട്ടം ചെയ്യും. കൂടാതെ മറ്റ് ട്രെയിനുകളിലും സമാന വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്.

Keywords: Train, Railway, North Malabar, Malayalam News, Kerala News, Kasaragod News, Kasaragod Railway News, Two new coaches to be added to eight trains.
< !- START disable copy paste -->

Post a Comment