Join Whatsapp Group. Join now!
Aster MIMS 10/10/2023

T P Ranjith | കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന ടി പി രഞ്ജിത്തിനെ കണ്ണൂർ റൂറൽ അഡീഷണൽ എസ് പിയായി നിയമിച്ചു

കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് T P Ranjith, Kannur, Additional SP, Malayalam News, കാസർകോട് വാർത്തകൾ
കാസർകോട്: (KasargodVartha) കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരുന്ന ടി പി രഞ്ജിത്തിനെ കണ്ണൂർ റൂറൽ അഡീഷണൽ എസ് പിയായി നിയമിച്ചു. 1996ൽ ഹൊസ്ദുർഗ് പ്രൊബേഷണൽ എസ് ഐ ആയി സർവീസിൽ പ്രവേശിച്ച രഞ്ജിത്ത് കുമ്പള, ഹൊസ്ദുർഗ്, മഞ്ചേശ്വരം, രാജപുരം, കാസർകോട്, കോഴിക്കോട് നല്ലളം, മേപ്പാടി എന്നിവിടങ്ങളിൽ എസ് ഐ ആയും നീലേശ്വരം, വയനാട്, താമരശ്ശേരി, കുമ്പള, കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ സി ഐ ആയും പ്രവർത്തിച്ചിട്ടുണ്ട്.

News, Kerala, Kannur, Kasaragod, T P Ranjith, Kannur, Additional SP, DYSP, Kasaragod State Special Branch, T P Ranjith appointed as Kannur Rural Additional SP.

2007ൽ ഏറ്റവും നല്ല ഇൻവെസ്റ്റിഗേഷൻ അവാർഡ് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. വിശിഷ്‌ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. മികച്ച കുറ്റാന്വേഷണം നടത്തി കേസ് തെളിയിച്ചതിന് നൂറിലധികം പൊലീസ് റിവാർഡുകളും നേടിയിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ രഞ്ജിത്ത് കുമ്പളയിലാണ് കുടുംബ സമേതം താമസിക്കുന്നത്. അന്വേഷിച്ച കേസുകളിലെല്ലാം മികച്ച രീതിയിലാണ് കേസ് തെളിയിച്ചത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് അനധികൃത സ്പിരിറ്റ് കടത്തും മണൽ കടത്തും തടയാൻ ശ്രമിച്ച രഞ്ജിത്ത് പൊലീസ് സേനയിലെ മികച്ച ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.

News, Kerala, Kannur, Kasaragod, T P Ranjith, Kannur, Additional SP, DYSP, Kasaragod State Special Branch, T P Ranjith appointed as Kannur Rural Additional SP.

അന്വേഷണ ചുമതല ഉണ്ടായിരുന്നില്ലെങ്കിലും പല കേസുകളിലും രഞ്ജിത്തിന്റെ സേവനം പൊലീസിന് ലഭിച്ചിരുന്നു. കുഡ്‌ലു ബാങ്ക് കവർച്ച കേസിലെ പ്രതികളെ പിടികൂടിയ കാര്യത്തിൽ അടക്കം പല പ്രമാദ കേസുകളിലും തുമ്പുണ്ടാക്കാൻ കഴിഞ്ഞത് ടി പി രഞ്ജിത്തിന്റെ മിടുക്ക് കൊണ്ടായിരുന്നു. കാസർകോട്ടെ വെടിവെപ്പ് കേസുകളിലും മറ്റ് വലിയ കുറ്റ കൃത്യങ്ങളിലും ടിപി രഞ്ജിത്തിന്റെ സഹായം പൊലീസ് സേനയ്ക്ക് ലഭിച്ചിരുന്നു.

Keywords: News, Kerala, Kannur, Kasaragod, T P Ranjith, Kannur, Additional SP, DYSP, Kasaragod State Special Branch, T P Ranjith appointed as Kannur Rural Additional SP.
< !- START disable copy paste -->

Post a Comment