Join Whatsapp Group. Join now!
Aster MIMS 10/10/2023

MVD | ഇൻഷുറൻസില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസ് പിടിയിൽ; പകരം വാഹനം വരുത്തിച്ച് യാത്ര തുടർന്നു; ശിശുദിനത്തിൽ പരിശോധനയുമായി മോടോർ വാഹന വകുപ്പ്

ആഘോഷത്തിൽ കുട്ടികൾക്കൊപ്പം എംവിഡിയും പങ്കുചേർന്നു MVD, School Bus, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ഇൻഷുറൻസില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസ് പിടിയിൽ. സ്‌കൂളിൽ നിന്ന് പകരം വാഹനം വരുത്തിച്ച് വിദ്യാർഥികളെ വിദ്യാലയത്തിൽ എത്തിച്ചു. ശിശുദിനത്തിൽ ആർ ടി ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് മുട്ടം കുനിൽ ഇൻഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസിന് ഇൻഷുറൻസില്ലെന്ന് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

News, Kerala, Kasaragod, MVD, School Bus, Students, Children's Day, School bus carrying children without insurance seized.

ഇൻഷുറൻസും ഫിറ്റ്നസും ഇല്ലാതെ യാത്ര ചെയ്യുന്ന സ്കൂൾ ബസുകൾ പിടികൂടുന്നതിനായി മോടോർ വെഹികിൾ ഇൻസ്‌പെക്ടർ എം ഐ ആരിഫിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് മോടോർ വെഹികിൾ ഇൻസ്‌പെക്ടർമാരായ അരുൺ രാജ്, എം സുധീഷ്, ഡ്രൈവർ മനോജ് എന്നിവരാണ് പരിശോധന നടത്തിയത്. കുനിൽ സ്കൂളിൽ നിന്ന് പകരം വാഹനം വരുന്നത് വരെ ശിശുദിന ആഘോഷവുമായി കുട്ടികൾക്ക് മിഠായി വിതരണവും ശിശുദിന സന്ദേശവും നടത്തി കുട്ടികളുടെ ആഘോഷത്തിൽ എംവിഡിയും പങ്കുചേർന്നു.


News, Kerala, Kasaragod, MVD, School Bus, Students, Children's Day, School bus carrying children without insurance seized.

Keywords: News, Kerala, Kasaragod, MVD, School Bus, Students, Children's Day, School bus carrying children without insurance seized.
< !- START disable copy paste -->

Post a Comment