Join Whatsapp Group. Join now!
Aster MIMS 10/10/2023

Rally | കണ്ണീരുണങ്ങാത്ത ഫലസ്തീന് ഐക്യദാർഢ്യവുമായി കാസർകോട് സംയുക്ത ജമാഅതിന്റെ റാലി; ഇസ്രാഈൽ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധമിരമ്പി; വൻ ജനപങ്കാളിത്തം

പ്രമുഖ നേതാക്കൾ സംബന്ധിച്ചു Palestine, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ഇസ്രാഈലിന്റെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ദുരിതം പേറുകയും കണ്ണീർ ചാലുകളായി മാറുകയും ചെയ്ത ഫലസ്തീന് ഐക്യദാർഢ്യവുമായി കാസർകോട് സംയുക്ത ജമാഅതിന്റെ റാലി. കാസർകോട് പുലിക്കുന്നിൽ നിന്നും ആരംഭിച്ച റാലിയിൽ ഇസ്രാഈലിന്റെ യുദ്ധക്കൊതിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

Rally,Solidarity,Palastine,Jamath,Kasaragod,Israil,Vaar,Police,Protection,Muslim Rally held in solidarity with Palestin

പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ബോംബിട്ട് കൊല്ലുന്ന ഇസ്രാഈലിന്റെ നരനായാട്ടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായാണ് റാലിയിൽ അണിനിരന്നത്. എം ജി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് വഴി തളങ്കര മാലിക് ദീനാർ നഗറിലാണ് റാലി സമാപിച്ചത്.

Rally,Solidarity,Palastine,Jamath,Kasaragod,Israil,Vaar,Police,Protection,Muslim Rally held in solidarity with Palestin

കാസർകോട് സംയുക്ത മുസ്ലിം ജമാഅത് പ്രസിഡന്റ്‌ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജെനറൽ സെക്രടറി ഇൻ ചാർജ് കെ ബി മുഹമ്മദ് കുഞ്ഞി, തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്വീബ് മജീദ് ബാഖവി, എൻ എ അബൂബകർ ഹാജി, എ അബ്ദുർ റഹ്‌മാൻ, കരിം കോളിയാട്, മൊയ്‌ദീൻ കൊല്ലമ്പാടി, മജീദ് പട് ല, സിദ്ദീഖ് നദ് വി ചെരൂർ, മാഹിൻ കേളോട്ട്, പി കെ അശ്റഫ്‌ ബദിയഡുക്ക, എൻ എ അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, എ ബി ശാഫി, കെ എം അബ്ദുർ റഹ്‌മാൻ, ടി കെ മഹ്‌മൂദ്‌ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. സയണിസ്റ്റ് ഭീകരതയ്ക്ക് കാലം മറുപടി നൽകുമെന്നാണ് പ്രകടനത്തിൽ ഉയർന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്.


Keywords:Rally,Solidarity,Palastine,Jamath,Kasaragod,Israil,Vaar,Police,Protection,Muslim Rally held in solidarity with Palestin
< !- START disable copy paste -->

Post a Comment