Join Whatsapp Group. Join now!
Aster MIMS 10/10/2023

Custody | വീട്ടുപരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു

കൂടുതൽ അന്വേഷിക്കുന്നു Udma, Malayalam News, കാസറഗോഡ് വാർത്തകൾ, Police
ഉദുമ: (KasargodVartha) ബാര മുല്ലച്ചേരിയിൽ വീട്ടുമുറ്റത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവനന്തപുരം ജില്ലയിലെ ഷൈൻദാസ് (30) എന്നയാളെയാണ് കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വീട്ടുമുറത്ത് കിടന്നുറങ്ങുന്നതായി കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
 


വിവരം അറിഞ്ഞെത്തിയവർ ചോദിച്ചപ്പോൾ ഒന്നും പറയാൻ യുവാവ് തയ്യാറായില്ല. തുടർന്ന് മേൽപറമ്പ് പൊലീസിൽ വിവരം അറിയിച്ചു. മേൽപറമ്പ് എസ്ഐ അരുൺ മോഹനനും സംഘവും സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പേരും മേൽവിലാസവും പറഞ്ഞത്. മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർമാരുടെ, നിർദേശപ്രകാരം ഇയാളെ താലൂക് ആശുപത്രിയിൽ പൊലീസ് കാവലിൽ പ്രവേശിപ്പിച്ചു. എന്തെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെയാണോ യുവാവ് ഇവിടെയെത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: News, Top-Headlines, News-Malayalam, Kasaragod, Kasaragod-News, Kerala, Udma, Malayalam News, Police, Police took young man into custody after being found in suspicious situation

Post a Comment