city-gold-ad-for-blogger

Apply Now | എന്‍സിസിഎസ് പൂനെയില്‍ പി എച് ഡി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം

മുബൈ: (KasargodVartha) കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പൂനെയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് (NCCS) നടത്തുന്ന 2024 വര്‍ഷത്തെ പി എച് ഡി പ്രവേശനത്തിനായി അപേക്ഷിക്കാം. ഡിസംബര്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ജീവശാസ്ത്ര ഗവേഷണത്തില്‍ അതീവ താല്‍പര്യമുള്ളവര്‍ക്ക് പ്രവേശനം തേടാം. സെല്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി, സ്ട്രക്ചറല്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, സിസ്റ്റംസ് ബയോളജി, ന്യൂറോ സയന്‍സ്, ഇമ്യൂനോളജി, ഇന്‍ഫെക്ഷന്‍ ബയോളജി, കാന്‍സര്‍ ബയോളജി, മൈക്രോബയല്‍ ഇകോളജി തുങ്ങിയ മേഖലകളിലാണ് ഗവേഷണ പഠനത്തിന് അവസരമുള്ളത്. 

Apply Now | എന്‍സിസിഎസ് പൂനെയില്‍ പി എച് ഡി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം

യോഗ്യത: 

ഏതെങ്കിലും ശാസ്ത്രശാഖയില്‍ 55 ശതമാനം മാര്‍കില്‍/ തത്തുല്യ ജിപിഎ(GPA)യില്‍ (എസ് സി/എസ് ടി/ഒബിസി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മതി). കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും പ്രാബല്യത്തിലുള്ള CSIR/UGC/DBT/ICMR/BINC/DST-Inspire ഫെലോഷിപ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

NCBS/TIFR 2022 ഡിസംബറില്‍ നടത്തിയ JGEEBILS യോഗ്യത നേടിയവരെയും പരിഗണിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www(dot)nccs(dot)res(dot)in/career/1ല്‍ ലഭിക്കും. 

Keywords: News, National, National News, educational News, Online, Study, Top-Headlines, PhD, Admission, NCCS, Pune, Apply Now, Online Application, Education, PhD Admission in NCCS Pune.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia