Join Whatsapp Group. Join now!
Aster MIMS 10/10/2023

Stones Pelted | പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം; വാഹനത്തിന് കല്ലെറിഞ്ഞതായി പരാതി

ബസിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ന്നു Stones Pelted, Pathanamthitta News, Sabarimala News, Vehicle, Sabarimala Pilgrims, Attacked, Complaint, Devotee
പത്തനംതിട്ട: (KasargodVartha) ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞതായി പരാതി. അത്തിക്കയത്ത് വെച്ചായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈകിലെത്തിയ രണ്ടു പേര്‍ ബസ് തടഞ്ഞു നിര്‍ത്തി കല്ലെറിഞ്ഞതെന്നാണ് വിവരം.

സംഭവത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട റാന്നി ഇടമുറിക്ക് സമീപം പൊന്നമ്പാറയില്‍ വച്ചാണ് വാഹനത്തിനു നേരെ കല്ലേറ് നടന്നത്. ഞായറാഴ്ച (19.11.2023) രാത്രി 8 മണിയോടെയാണ് സംഭവം. കല്ലെറിഞ്ഞവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം ശബരിമലയില്‍ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു . മണ്ഡലകാല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുന്ന സന്നിധിയാണ് ശബരിമല.




Keywords: News, Kerala, Kerala-News, Sabarimala, Top-Headlines, Stones Pelted, Pathanamthitta News, Sabarimala News, Vehicle, Sabarimala Pilgrims, Attacked, Complaint, Devotee, Sabarimala Mandalam, Makaravilakku Pilgrimage, Pathanamthitta: Stones pelted at the vehicle of Sabarimala pilgrims.

Post a Comment