വീടും സ്ഥലവും ആവശ്യപ്പെട്ടുള്ള പരാതികളാണ് കൂടുതലും. പെൻഷൻ, ചികിത്സാ സഹായം, കാർഷിക-ചികിത്സാ ആവശ്യങ്ങൾക്കായി എടുത്ത വായ്പ എഴുതി തള്ളൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ഏറെ പരാതികൾ ലഭിച്ചു. റേഷൻ കാർഡ് ബിപിഎൽ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികളും ലഭിച്ചു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരാതി സ്വീകരിച്ചവർക്ക് നൽകുന്ന രസീത് തീർന്നുപോയതിനാൽ ചിലർക്ക് അൽപസമയം കാത്തിരിക്കേണ്ടി വന്നു. നവകേരള സദസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. പരിപാടികള്‍ കഴിഞ്ഞതിനുശേഷം പരാതി സ്വീകരിക്കും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷം കൗണ്ടര്‍ അവസാനിപ്പിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരും രംഗത്തുണ്ട്.
പരാതികള്‍ ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോർടലിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കണം. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കും. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും.
Keywords: News, Malayalam News, Kerala News, Kasaragod, Nava Kerala Sadas, Chief Minoster, Ministers, Govt Employees, Pensions, Ration card, Nava Kerala Sadas: Many people came to file complaints.