Join Whatsapp Group. Join now!
Aster MIMS 10/10/2023

Expatriate Died | കാസർകോട് സ്വദേശി ഖത്വറിൽ കുഴഞ്ഞുവീണ് മരിച്ചു

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും Qatar, Obituary, Malayalam News, കാസർകോട് വാർത്തകൾ,
ദോഹ: (KasargodVartha) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തളങ്കര കടവത്തെ പരേതനായ അബ്ദുർ റഹ്‌മാൻ - ഹവ്വ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് അശ്റഫ് (40) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  


വലിയ സുഹൃദ്‌ ബന്ധത്തിന് ഉടമയായിരുന്ന യുവാവിന്റെ മരണം പ്രവാസികളിലും നാട്ടിലും കണ്ണീർ പടർത്തി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: നിശാന. മക്കള്‍: സഹീദ്, സിയാദ്, സഹ്റ. സഹോദരന്‍: അഫ്‌സല്‍ (അബുദബി).

 


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Qatar, Obituary, Malayalam News, Native of Kasaragod died in Qatar

Post a Comment