പൗരപ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നേതാക്കളും കലാകാരന്മാരും കർഷക തൊഴിലാളികളുമടക്കം 200 ലേറെ പേരാണ് ആദ്യ പ്രഭാത യോഗത്തിൽ പങ്കെടുത്തത്. ഈ യോത്തിലാണ് പ്രത്യേക ക്ഷണിതാവായി എൻ എ അബൂബകറിന്റെയും സാന്നിധ്യം ചർച്ചയായത്.
യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും നവകേരള സദസിൽ നിന്ന് വിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് ലീഗ് നേതാവിന്റെ സാന്നിധ്യം പ്രഭാത യോഗത്തിലുണ്ടായത്. ശനിയാഴ്ച പൈവളികെയിൽ നടന്ന നവകേരള സദസിന്റെ സംസ്ഥാന തല ഉദ്‌ഘാടനത്തിൽ മുസ്ലിം ലീഗ് നേതാവും സ്ഥലം എംഎൽഎയുമായ എ കെ എം അശ്‌റഫ് പങ്കെടുത്തിരുന്നില്ല. ഇക്കാര്യം ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, പക്ഷേ മുസ്ലിം ലീഗിനെ വിമർശിക്കുന്നതിന് പകരം കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്.
'തീര്‍ത്തും സര്‍കാര്‍ പരിപാടിയാണ് ഇത്. പ്രധാന റോളില്‍ മണ്ഡലത്തിലെ നിയമസഭാംഗം പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന് അനുവദിച്ചില്ല. കോണ്‍ഗ്രസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്', എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുസ്ലിം ലീഗ് എൽ ഡി എഫിനോട് അടുക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെയാണ് പുതിയ സംഭവ വികാസങ്ങൾ എന്നതാണ് പ്രത്യേകത.
Keywords: Nava Kerala Sadas, Malayalam, News, Politics, Muslim League, Pinarayi Vijayan, LDF, AKM Ashraf, Kasaragod, CPM, Muslim League Leader attends Nava Kerala Sadas.