city-gold-ad-for-blogger
Aster MIMS 10/10/2023

Bekal | വിനോദ സഞ്ചാര മേഖലയിൽ ബേക്കൽ കുതിക്കും; ടാറ്റാ ഗ്രൂപിന്റെ മൂന്നാമത്തെ സംരംഭമായ 'താജ് ജിൻജർ' ഹോടെൽ തുടങ്ങാൻ ധാരണാപത്രം ഒപ്പിട്ടു; 2027ൽ തുറക്കും

ബേക്കൽ: (KasargodVartha) ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഡ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കംപനിയായ ഇൻഡ്യൻ ഹോടെൽസ് കംപനി (IHCL) ഇൻഡ്യ, ഖത്വർ, യുഎഇ എന്നിവിടങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള ഖത്വർ ലത്വീഫ് ഹാജി എന്ന കെ എം അബ്ദുല്ലത്വീഫിന്റെ ഉടമസ്ഥതയിലുള്ള ഹോടെൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ജിൻജർ എന്ന ബ്രാൻഡിൽ ബേക്കലിലെ മൂന്നാമത്തെ സംരംഭം തുടങ്ങുന്നതിനായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ഗ്രീൻഫീൽഡ് പദ്ധതിയായ ജിൻജർ ബേക്കൽ 2027ൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Bekal | വിനോദ സഞ്ചാര മേഖലയിൽ ബേക്കൽ കുതിക്കും; ടാറ്റാ ഗ്രൂപിന്റെ മൂന്നാമത്തെ സംരംഭമായ 'താജ് ജിൻജർ' ഹോടെൽ തുടങ്ങാൻ ധാരണാപത്രം ഒപ്പിട്ടു; 2027ൽ തുറക്കും

കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ ഉദുമ പള്ളത്ത് അഞ്ച് ഏകർ സ്ഥലത്തായിരിക്കും 'ജിൻജർ' എന്ന ബ്രാൻഡിൽ മൂന്നു വർഷത്തിനുള്ളിൽ 150 മുറികളുള്ള തൃനക്ഷത്ര ബജറ്റ് ഹോടെൽ പ്രവർത്തനമാരംഭിക്കുക. ഹോടെൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് ഹോടെൽ നിർമിച്ച് നടത്തിപ്പിനായി ലോകപ്രശസ്ത ഹോടെൽ ബ്രാൻഡായ താജ് ഉൾപെടെയുള്ള ഹോടെലുകളുടെ മാതൃ കംപനിയായ ഐ എച് സി എലിന് കൈമാറും.

സംസ്ഥാന സർകാറിന്റെ ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇൻഡ്യൻ ഹോടെൽ കംപനിയുടെ കീഴിൽ 2010 മുതൽ ബേക്കലിൽ 75 മുറികളുള്ള ആഡംബര സൗകര്യങ്ങളോടുകൂടിയ പഞ്ചനക്ഷത്ര ബീച് റിസോർടായ 'താജ്' പ്രവർത്തിച്ചു വരുന്നുണ്ട്. ബേക്കലിന്റെ സാധ്യതകളെ മനസിലാക്കിയ ഐ എച് സി എൽ 150 മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള രണ്ടാമത്തെ പഞ്ചനക്ഷത്ര റിസോർട് 'സെലക്ഷൻസ്' എന്ന ബ്രാൻഡിൽ മലാങ്കുന്നിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് മൂന്നാമത്തെ ഹോടെലിനുള്ള തീരുമാനം കൂടിയുണ്ടായിരിക്കുന്നത്.

ജിൻജർ ബേക്കൽ കൂടി ചേരുന്നതോടെ ഐ എച് സി എലിന്റെ മൂന്ന് ബ്രാൻഡുകൾ ഡെസ്റ്റിനേഷനിൽ ഉണ്ടാകുമെന്ന് ഐ എച് സി എൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കിടേഷ് പറഞ്ഞു. 'മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബേക്കൽ കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്, വളർന്നുവരുന്ന ഈ വിനോദസഞ്ചാര വിപണിയെ മുൻനിർത്തിയാണ് പുതിയ ഹോടെൽ. പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണം തുടരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന റിസോർടുകളെല്ലാം പഞ്ചനക്ഷത്ര പദവിയിലാകുന്നത് ഇടത്തരക്കാരായ ടൂറിസ്റ്റുകൾക്ക് താങ്ങാനാകാതെ വരുന്നതുകണ്ടാണ് സഞ്ചാരികൾക്കിടയിൽ ഏറ്റവും കൂടുതലുള്ള ബജറ്റ് വിഭാഗത്തെ ലക്ഷ്യമിട്ട് 'ജിൻജർ' ശ്രേണിയിലുള്ള ഹോടെൽ ബേക്കലിൽ ആരംഭിക്കാൻ ഐ എച് സി എൽ തീരുമാനിച്ചത്. വൈവിധ്യവും സ്വാദിഷ്ടവുമായ വിഭവങ്ങൾ ഒരുക്കുന്ന ക്യുമിൻ റെസ്‌സ്റ്റോറന്റ്, കോൺഫറൻസ് ഹോൾ, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ, കുട്ടികളുടെ കളിസ്ഥലം എന്നിവ നിർദിഷ്ട ഹോടെലിൽ ഉണ്ടാവും

'ഞങ്ങളുമായി സഹകരിച്ച് ഐ എച് സി എൽ മൂന്നാമത്തെ ഹോടെൽ തുടങ്ങാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ട്. രൂപകൽപനയിലും ബജറ്റ് ഹോടെൽ എന്ന നിലയിലും ജിൻജർ ബേക്കൽ അതിഥികൾക്ക് പുതിയ അനുഭവം നൽകും', ഹോടെൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് മാനജിംഗ് ഡയറക്ടർ കെ എം അബ്ദുല്ലത്വീഫ് പറഞ്ഞു. മംഗ്ളുറു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും, ദേശീയ പാതയിൽനിന്നും , പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സ്റ്റേറ്റ് ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഈ ഹോടെലിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും.

ഡെസ്റ്റിനേഷന്റെ സാധ്യതകൾ മനസിലാക്കി മൂന്നാമത്തെ സംരംഭം കൂടി ബേക്കൽ ഡെസ്റ്റിനേഷനിൽ തുടങ്ങാനുള്ള ഐ എച് സി എലിന്റെ തീരുമാനം പുതിയ നിക്ഷേപകർക്ക് പ്രചോദനമാവുമെന്നും ജിൻജർ ബേക്കൽ സാധ്യമാവുന്നതോടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നും പുതിയ തൊഴിൽ അവസരങ്ങൾ കൂടി ഉണ്ടാവുമെന്നും ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ (BRDC) മാനജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് ചൂണ്ടിക്കാട്ടി.


Bekal | വിനോദ സഞ്ചാര മേഖലയിൽ ബേക്കൽ കുതിക്കും; ടാറ്റാ ഗ്രൂപിന്റെ മൂന്നാമത്തെ സംരംഭമായ 'താജ് ജിൻജർ' ഹോടെൽ തുടങ്ങാൻ ധാരണാപത്രം ഒപ്പിട്ടു; 2027ൽ തുറക്കും

ജില്ലയിൽ ബജറ്റ് ഹോടെലുകൾക്കുള്ള സാധ്യതകൾകൂടി മനസിലാക്കിയ ഐ എച് സി എലിന്റെ ജിൻജർ ഹോടെൽ തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇടത്തരക്കാർക്കുള്ള ഇത്തരം താമസ സൗകര്യങ്ങൾ ഉണ്ടായാൽ തന്നെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നും ഡിടിപിസി സെക്രടറി ലിജോ ജോസഫ് അഭിപ്രായപ്പെട്ടു .

വൃത്തിയുള്ള ശാന്തമായ ബീചുകളും ബേക്കൽ കോട്ട അടക്കമുള്ള കോട്ടകളും, ഹിൽസ്റ്റേഷനുകളും, ബാക് വാടറും പുരാതനമായ ആരാധനാലയങ്ങളും തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കിമാറ്റുന്നുവെന്നും നിലവാരമുള്ള ബജറ്റ് കാറ്റഗറി മുറികൾ വന്നാൽ തന്നെ ജില്ലയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഒഴുക്കായിരിക്കും ഉണ്ടാവുകയെന്നും ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് അഭിപ്രായപ്പെട്ടു .

ജിൻജർ ബേക്കൽ കൂടി വരുന്നതോടെ ഐ എച് സി എലിന്റെ കേരളത്തിൽ താജ്, സെലിക്യുഷൻസ്, വിവാന്റ, ജിഞ്ചർ ബ്രാൻഡുകളിലായി 19 ഹോടെലുകളുണ്ടാവും. ടാറ്റാ ഗ്രൂപിന്റെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റ ആരംഭിച്ച കംപനി അതിന്റെ ആദ്യത്തെ ഹോടെൽ - താജ്മഹൽ പാലസ്, 1903-ൽ ബോംബെയിൽ തുറന്നു. ഐ എച് സി എലിന് ആഗോളതലത്തിൽ നാല് ഭൂഖണ്ഡങ്ങളിലും 11 രാജ്യങ്ങളിലും മറ്റുമായി വികസിച്ചുകൊണ്ടിരിക്കുന്ന 81 ഹോടെലുകൾ ഉൾപെടെ നിലവിൽ 276 ഹോടെലുകളുണ്ട്.

Bekal | വിനോദ സഞ്ചാര മേഖലയിൽ ബേക്കൽ കുതിക്കും; ടാറ്റാ ഗ്രൂപിന്റെ മൂന്നാമത്തെ സംരംഭമായ 'താജ് ജിൻജർ' ഹോടെൽ തുടങ്ങാൻ ധാരണാപത്രം ഒപ്പിട്ടു; 2027ൽ തുറക്കും

ബേക്കൽ ഡെസ്റ്റിനേഷൻ വെഡിംഗുകളുടെയും ടൂറിസത്തിന്റെയും ഹബായി മാറി. മംഗ്ളൂറിൽ നിന്നു തുടങ്ങി, കണ്ണൂരോ കോഴിക്കോടോ യാത്ര അവസാനിക്കും വിധം ത്രികോണ ടൂറിസ്റ്റ് സർക്യൂട് വികസിച്ചു വരുന്നതോടെ കണ്ണൂർ, മംഗ്ളുറു, കോഴിക്കോട് വിമാനത്താവളങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ സജീവമാകുമെന്നു മാത്രമല്ല, പെരിയ എയർസ്ട്രിപ് അതിവേഗം സാധ്യമാവുമെന്നും ടൂറിസം വളർച്ച ദ്രുതഗതിയിലാവുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു .

Keywords: News, Kerala, Kasaragod, Bekal, TATA Group, Tourism, Malayalam News, Hotel, Govt., Project, MOU signed to start third venture of TATA Group in Bekal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL