Join Whatsapp Group. Join now!
Aster MIMS 10/10/2023

Health scheme | ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരിൽ ജനങ്ങൾ നെട്ടോട്ടമോടുന്നു; അക്ഷയയിൽ നിന്ന് ആളുകളെ സർകാർ ആശുപത്രിയിലേക്ക് അയക്കുന്നത് ജീവനക്കാർക്ക് പൊല്ലാപ്പാകുന്നു

തെറ്റിദ്ധാരണയെന്ന് അധികൃതർ Malayalam News, കാസറഗോഡ് വാർത്തകൾ, Health scheme
കാസർകോട്: (KasargodVartha) സാധാരണക്കാര്‍ക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍നിന്ന് ആശ്വാസം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) പേരിൽ ജനങ്ങൾ നെട്ടോട്ടമോടുന്നു. 2013ന് ശേഷം പുതുക്കിയിട്ടുള്ളവർക്ക് പുതിയ കാർഡ് അനുവദിക്കുന്നുവെന്ന അഭ്യൂഹം ഉയർന്നതോടെയാണ് ആളുകൾ അക്ഷയ കേന്ദ്രങ്ങളിലേക്കും സർകാർ ആശുപത്രികളിലേക്കും ഒഴുകുന്നത്.
 



അക്ഷയ കേന്ദ്രത്തിൽ നിന്നും എല്ലാ കാര്യങ്ങളും സർകാർ ആശുപത്രിയിലാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ആളുകളെ ഇങ്ങോട്ട് അയക്കുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. സർകാർ ആശുപത്രിയിലും അംഗീകരിച്ച മറ്റ് സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭിക്കുന്നത് കൊണ്ട് തന്നെ ആളുകൾ കാർഡിനായി എത്തുന്നു.
 



2013ന് ശേഷം പുതുക്കിയിട്ടുള്ളവർക്ക് ആധാർ കാർഡ് പോലെ പ്രത്യേക കാർഡ് ഉണ്ടാക്കി ചികിത്സ സൗകര്യം ഏർപെടുത്തുകയാണ് ചെയ്യുന്നതെന്നും ആർക്കും നിലവിൽ കാർഡ് പുതുക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ഇത് കാർഡ് പുതുക്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ അക്ഷയ കേന്ദ്രങ്ങളിലേക്കും സർകാർ ആശുപത്രികളിലും എത്തുന്നത്. ഇത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതായാണ് ജീവനക്കാർ പറയുന്നത്.

Keywords:News, Top-Headlines, Kasaragod, Malayalam-News, Kasaragod-News,Kerala, Health scheme, Misunderstanding about health insurance scheme

Post a Comment