city-gold-ad-for-blogger
Aster MIMS 10/10/2023

Protest | നേരം ഇരുട്ടി വെളുത്തപ്പോൾ കാസർകോട് നഗരം മുഴുവൻ വഴിയോര വ്യാപാരികൾ! ഞെട്ടി പൊലീസും നഗരസഭയും; ഒറ്റദിവസം കൊണ്ട് തെരുവ് കച്ചവടക്കാർ കൂടിയതിന് കാരണം ഇതാണ്

കാസർകോട്: (KasargodVartha) നേരം ഇരുട്ടി വെളുത്തപ്പോൾ കാസർകോട് നഗരം മുഴുവൻ വഴിയോര വ്യാപാരികൾ. ഇത്രയും വഴിയോര കച്ചവടക്കാരെ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് പൊലീസും നഗരസഭയും. കാസർകോട് നഗരത്തിൽ വഴിയോര കച്ചവടക്കാർ തങ്ങളുടെ തൊഴിലിന് ഭീഷണിയായതോടെയാണ് മർചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ വഴിയോര കച്ചവടത്തിനെതിരെ പ്രതീകാത്മക സമരവുമായി വഴിവാണിഭ വ്യാപാരികളായി മാറിയത്. നൂറോളം വ്യാപാരികളാണ് ടേബിളുകൾ നിരത്തി ഉത്പന്നങ്ങൾ വെച്ച് കൊടിയും ബാനറും പിടിച്ച് സമര രംഗത്ത് ഇറങ്ങിയത്.

Protest | നേരം ഇരുട്ടി വെളുത്തപ്പോൾ കാസർകോട് നഗരം മുഴുവൻ വഴിയോര വ്യാപാരികൾ! ഞെട്ടി പൊലീസും നഗരസഭയും; ഒറ്റദിവസം കൊണ്ട് തെരുവ് കച്ചവടക്കാർ കൂടിയതിന് കാരണം ഇതാണ്

തങ്ങളുടെ തൊഴിലിന് തന്നെ വഴിയോര വ്യാപാരം ഭീഷണിയായി മാറിയെന്നാണ് വ്യാപാരികൾ പറയുന്നത്. കച്ചവടം കുറയുകയും ബാങ്കിൽ നിന്നും മറ്റുമെടുത്ത കടം വീട്ടാൻ കഴിയാതെ കടക്കെണിയിലായി മാറിയെന്നും ഇവർ പരിതപിക്കുന്നു. സർകാരിലേക്ക് നികുതി അടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഒരു സംരക്ഷണവും നൽകാതെ വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകുകയും അവരിൽ നിന്ന് നിശ്ചിത തുക കൈപറ്റി തടിച്ച് കൊഴുക്കുകയും ചെയ്യുന്നുവെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്.

സമരം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിൽക്കും. വഴിയോര കച്ചവടക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം തുടരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. വിദ്യാനഗർ മുതൽ കാസർകോട് പഴയ ബസ് സ്റ്റാൻഡ് വരെ 151 തെരുവ് കച്ചവടക്കാർ ഉണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ചിലർ വന്ന് വഴി വാണിഭക്കാരിൽ നിന്ന് 100 രൂപ വീതം വാങ്ങി പോകുന്നുണ്ടെന്നും ചില വ്യാപാരികൾ തങ്ങളുടെ സ്ഥാപനത്തിന് മുന്നിൽ വഴിവാണിഭത്തിനായി ടേബിൾ നിരത്താൻ ദിവസം 250 രൂപ വീതം വാങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. കാലങ്ങളായി ചിലർ വഴി വാണിഭക്കാരിൽ നിന്നും കൈനനയാതെ മീൻ പിടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.

കെവിവിഇഎസ് സംസ്ഥാന സെക്രടറി ബാബു കോട്ടയിൽ വ്യാപാരികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മർചന്റ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ടി എ ഇല്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ്, ജില്ലാ ജെനറൽ സെക്രടറി കെ ജെ സജി, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡണ്ട് എ എ അസീസ്, സെക്രടറി ടി എ അൻവർ, യൂത് വിംഗ് പ്രസിഡണ്ട് നിസാർ സിറ്റി കൂൾ, വനിതാ വിംഗ് പ്രസിഡണ്ട് ഉമാ സുമിത്ര, എ കെ മൊയ്‌ദീൻ കുഞ്ഞി, എം എം മുനീർ, സി കെ ഹാരിസ്, കെ ശശിധരൻ, സി കെ അജിത് കുമാർ, ശറഫുദ്ദീൻ ത്വൈബ, റഊഫ് പള്ളിക്കാൽ, കെ എം അബ്ദുല്ലത്വീഫ്, നഈം അങ്കോല തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് സെക്രടറി ദിനേശ് കെ സ്വാഗതം പറഞ്ഞു.

Protest | നേരം ഇരുട്ടി വെളുത്തപ്പോൾ കാസർകോട് നഗരം മുഴുവൻ വഴിയോര വ്യാപാരികൾ! ഞെട്ടി പൊലീസും നഗരസഭയും; ഒറ്റദിവസം കൊണ്ട് തെരുവ് കച്ചവടക്കാർ കൂടിയതിന് കാരണം ഇതാണ്

Keywords: News, Kerala, Kasaragod, Traders, Malayalam News, Kasaragod Merchant Association, Police, Protest, Old Bus Stand, Merchants of Kasaragod city in protest.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL