Join Whatsapp Group. Join now!
Aster MIMS 10/10/2023

Programme | മജ്‌ലിസുന്നൂർ സംഗമവും പ്രാർഥനാ സമ്മേളനവും നവംബർ 13ന് ഷിറിയ കുന്നിലിൽ

ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിക്കും Majlisunnoor, SKSSF, Shiriya, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) ഷിറിയ കുന്നിൽ എസ് എം എഫ്, എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, എസ് ബി വി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മജ്‌ലിസുന്നൂർ സംഗമവും ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥന സമ്മേളനവും നവംബർ 13ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ഷിറിയ കുന്നിൽ ശംസുൽ ഉലമ നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

News, Kerala, Kasaragod, Majlisunnoor, SKSSF, Shiriya, Press Conference, Meeting, Prayer, Inauguration, Majlisunnoor programme and prayer meeting on November 13

മജ്‌ലിസുന്നൂർ സംഗമത്തിന് പാത്തൂർ അഹ്‌മദ്‌ മുസ്‌ലിയാർ, സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി കുമ്പോൽ, അബുൽ അക്രം മുഹമ്മദ് ബാഖവി, അബുൽ മജീദ് ദാരിമി പയ്യക്കി എന്നിവർ നേതൃത്വം നൽകും. പ്രാർഥന സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ അബ്ബാസ് ഓണന്ത, ഇബ്രാഹിം മുണ്ട്യക്കടുക്ക, മുഹമ്മദ് സാലി കുന്നിൽ, ശാഫി ഓണന്ത, മുഹമ്മദ് മേർക്കള, അതീഖ് റഹ്‌മാൻ ഓണന്ത എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Majlisunnoor, SKSSF, Shiriya, Press Conference, Meeting, Prayer, Inauguration, Majlisunnoor programme and prayer meeting on November 13
< !- START disable copy paste -->

Post a Comment