Join Whatsapp Group. Join now!
Aster MIMS 10/10/2023

OTT Release | വിജയുടെ 'ലിയോ' ഒടിടിയിലെത്താന്‍ ഇനിയും വൈകും

റിലീസ് ഒരാഴ്ച കൂടി നീട്ടി Leo, Actor, Vijay, Tamil Movie

ചെന്നൈ: (KasargodVartha) വിജയുടെ ചിത്രം 'ലിയോ'യുടെ ഒടിടി റിലീസ് മാറ്റിവച്ചു. സെപ്റ്റംബര്‍ 17ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ നൂറിലേറെ തീയറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുന്നതിനാലാണ് ഒടിടി റിലീസ് ഒരാഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. ഇപ്പോള്‍ നവംബര്‍ 23 ലേക്കായി നീട്ടിയിരിക്കുകയാണ്. 

ലിയോയുടെ ഒടിടി റൈറ്റ് വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതെന്ന് നിര്‍മാതാവ് ലളിത് കുമാര്‍ പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണെന്നും നിര്‍മാതാവ് വ്യക്തമാക്കി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷന്‍ ത്രിലര്‍ ചിത്രമായ ലിയോയുടെ കളക്ഷന്‍ 600 കോടിക്ക് മുകളിലാണ്. 

News, National, National, Top-Headlines, Cinema, Entertainment, Leo, Actor, Vijay, Tamil Movie, Leo OTT Release Date Postponed.

ചിത്രത്തില്‍ പാര്‍ഥിപന്‍ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്. അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്‍, ശാന്തി , മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ മണി എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്. 

Keywords: News, National, National, Top-Headlines, Cinema, Entertainment, Leo, Actor, Vijay, Tamil Movie, Leo OTT Release Date Postponed.

Post a Comment