Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ ബസ് പോയതായി പരാതി

കേസെടുക്കുമെന്ന് പൊലീസ് Kochi, Complaint, Children, Bus, Palarivattom

കൊച്ചി: (KasargodVarth) അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ ബസ് വിട്ടുപോയതായി പരാതി. പലാരിവട്ടത്ത് ശനിയാഴ്ച (11.11.2023) രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സമീപം ശിശുദിനാഘോഷത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: മട്ടാഞ്ചേരി-ആലുവ പാതയിലോടുന്ന സജിമോന്‍ എന്ന ബസിലാണ് പലാരിവട്ടം സ്വദേശിനിയായ ഷിബിയും ആറും ഒമ്പതും വയസുള്ള മക്കളും കയറിയത്. പലാരിവട്ടത്തെ സ്റ്റോപിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി. 

News, Kerala, Kerala News, Girl, Palarivattom, Police, Bus Stop, Case, Kochi, Complaint, Children, Bus, Palarivattom, Kochi: Complaint that bus left without dropping the girls at stop.

താന്‍ ഇറങ്ങിയ ഉടനെ മക്കള്‍ ഇറങ്ങാനുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ബസില്‍ തട്ടി വിളിച്ചുപറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ഷിബി പരായില്‍ പറഞ്ഞു. തുടര്‍ന്ന് ഓടോറിക്ഷയില്‍ കയറി ബസിന് പിന്നാലെ പോവുകയായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലെ പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപില്‍ ഇറങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ പിന്നെയും ഏറെ ദൂരം പോകേണ്ടിവരുമായിരുന്നുവെന്നും ചെറിയ കുട്ടികളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. നിറയെ യാത്രക്കാരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ക്ക് പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്നത്. ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

Keywords: News, Kerala, Kerala News, Girl, Palarivattom, Police, Bus Stop, Case, Kochi, Complaint, Children, Bus, Palarivattom, Kochi: Complaint that bus left without dropping the girls at stop.

Post a Comment