Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | വ്യാജ വിസയില്‍ ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമം; 51കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍

പിടിയിലായത് വിസിറ്റിംഗ് വിസ പരിശോധിച്ചപ്പോള്‍ Kochi, Airport, Arrested, France, Fake Visa

കൊച്ചി: (KasargodVartha) വ്യാജ വിസയില്‍ ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 51കാരന്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയിലെ പ്രിന്‍സനാണ് (51) അറസ്റ്റിലായത്. കുവൈത് എയര്‍വെയ്‌സ് വിമാനത്തില്‍ കുവൈത്ത് വഴി ഫ്രാന്‍സിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിലാണ് യാത്രക്കാരന്‍ പിടിയിലായത്.

ഇയാളുടെ വിസിറ്റിംഗ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

News, Kerala, Kerala News, Top-Headlines, Passenger, Nedumbassery Airport, Visa, Kochi, Airport, Arrested, france, Fake Visa, Kochi: Attempt to enter France on fake visa; Man arrested.

Keywords: News, Kerala, Kerala News, Top-Headlines, Passenger, Nedumbassery Airport, Visa, Kochi, Airport, Arrested, France, Fake Visa, Kochi: Attempt to enter France on fake visa; Man arrested. 

Post a Comment